നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കോളേജിൽ എത്തിയത് സംഘാടകർ ക്ഷണിച്ചിട്ടെന്ന് ബിനീഷ് ബാസ്റ്റിൻ

  കോളേജിൽ എത്തിയത് സംഘാടകർ ക്ഷണിച്ചിട്ടെന്ന് ബിനീഷ് ബാസ്റ്റിൻ

  സ്റ്റേജിലേക്ക് ചെന്നപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാർത്ഥികൾ തന്നെ സ്വീകരിച്ചതെന്നും ബിനീഷ് ബാസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

  ബിനീഷ് ബാസ്റ്റിൻ

  ബിനീഷ് ബാസ്റ്റിൻ

  • News18
  • Last Updated :
  • Share this:
   പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിൽ വിശദീകരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ. സംഘാടകർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്നും തന്നെ മാറ്റി നിർത്തിയതിന് കോളേജ് അധികൃതർ മറുപടി നൽകണമെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.

   താൻ പത്താം ക്ലാസ് തോറ്റയാളാണ്. ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. ഒരുപാട് കോളേജുകളിൽ പോയിട്ടുണ്ട്. പക്ഷേ, ഇത്തരത്തിലൊരു ചേരിതിരിവ് ആദ്യമായിട്ടാണ്. ഇതുവരെ തൻ പങ്കെടുത്ത ഒരു പരിപാടിക്കും ചേരിതിരിവ് ഉണ്ടായിട്ടില്ല.

   ബിനീഷ് ബാസ്റ്റിൻ വേദിയിലുണ്ടെങ്കിൽ വരില്ലെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞത്. പ്രിൻസിപ്പാളും ചെയർമാനും അവർക്കൊപ്പം നിന്നു. ബിനീഷ് ബാസ്റ്റിൻ വേദിയിൽ ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കണമെങ്കിൽ ബിനീഷ് ബാസ്റ്റിൻ ആ വേദിയിൽ ഉണ്ടാകാൻ പാടില്ല, ആ പരിസരത്ത് കാണാൻ പാടില്ലെന്ന് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് യൂണിയൻ ഭാരവാഹികളോട് താൻ ചോദിച്ചതായും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.

   ബിനീഷ് ബാസ്റ്റിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ കർശനനടപടിയെന്ന് മന്ത്രി എ.കെ. ബാലൻ

   'എന്തുകൊണ്ടാണ് മച്ചാനേ, നിങ്ങളൊക്കെ എസ് എഫ് ഐയിൽ നിന്ന് ജയിച്ച ആൾക്കാരല്ലേ. ഞാനും ഒരു സഖാവാണ്. എന്തുകൊണ്ട് നിങ്ങൾ നീതിയുടെ ഭാഗത്തു നിൽക്കുന്നില്ല. അനിൽ രാധാകൃഷ്ണ മേനോനെയും എന്നെയും പങ്കെടുപ്പിച്ച് കൊണ്ട് ഈ പരിപാടി എന്തുകൊണ്ട് നടത്തിക്കൂടാ.' നീതിയുടെ കൂടെ നിൽക്കാൻ താൻ അവരോട് പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തങ്ങൾക്ക് വോയിസില്ലെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ വളരെ വിഷമമുണ്ടെന്നും ആയിരുന്നു അവർ പറഞ്ഞത്.

   ഞാൻ വേദിയിലേക്ക് എത്തുമ്പോൾ അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കുകയായിരുന്നു. സ്റ്റേജിലേ ക്ക് പോകാൻ തയ്യാറെടുത്തപ്പോൾ  ബിനീഷ് ബാസ്റ്റിൻ ഇപ്പോൾ വേദയിലേക്ക് പോകരുതെന്ന് പറഞ്ഞ് പ്രിൻസിപ്പൽ പറഞ്ഞു. അതിനെ ലംഘിച്ച് സ്റ്റേജിലേക്ക് ചെന്നപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാർത്ഥികൾ തന്നെ സ്വീകരിച്ചതെന്നും ബിനീഷ് ബാസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
   First published: