advertisement

ബിനീഷ് ബാസ്റ്റിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ കർശനനടപടിയെന്ന് മന്ത്രി എ.കെ. ബാലൻ

Last Updated:

അതിഥിയായി ക്ഷണിച്ചിട്ടുണ്ടെങ്കിൽ ആ പരിഗണന നൽകണമായിരുന്നു. സംഭവിച്ചതെന്തെന്ന് പ്രിൻസിപ്പലിനോട് ചോദിക്കുമെന്നും മന്ത്രി...

തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ  അപമാനിച്ചിട്ടുണ്ടെങ്കിൽ കർശനനടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലൻ. അതിഥിയായി ക്ഷണിച്ചിട്ടുണ്ടെങ്കിൽ ആ പരിഗണന നൽകണമായിരുന്നു. സംഭവിച്ചതെന്തെന്ന് പ്രിൻസിപ്പലിനോട് ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തനിക്കെതിര നടന്നത് ജാതീയ വിവേചനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തനിക്ക് വിദ്യാഭ്യാസ യോഗ്യതിയില്ല. അതാകാം പ്രിൻസിപ്പല്‍ ഈ വിധം പെരുമാറിയത്. തനിക്ക് സിനിമ മേഖലയിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. കോളേജിൽ പോയത് സംഘാടകർ ക്ഷണിച്ചിട്ടാണെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.
'ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചത് അറിയില്ലായിരുന്നു'; മുഖ്യാതിഥി അനിൽ രാധാകൃഷ്ണമേനോനെന്ന് പ്രിൻസിപ്പൽ
കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാൻ സംഘാടകർ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ സ്റ്റേജിൽ കയറിയ ബിനീഷ് ബാസ്റ്റിൻ കുത്തിയിരുന്ന പ്രതിഷേധിച്ചു.
advertisement
തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിനീഷ് ബാസ്റ്റിനെ അപമാനിച്ചിട്ടുണ്ടെങ്കിൽ കർശനനടപടിയെന്ന് മന്ത്രി എ.കെ. ബാലൻ
Next Article
advertisement
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
  • ഹിമാചൽ പ്രദേശ് നിയമസഭയിൽ കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ലെന്ന നിയമം അവതരിപ്പിച്ചു

  • കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് സ്ഥിര ആനുകൂല്യങ്ങൾ നഷ്ടമാകും

  • പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്

View All
advertisement