തമിഴ് നടൻ വിജയ്‌യുടെ വീട്ടിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ആദായ നികുതി റെയ്ഡ് തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ സിനിമ പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്തിയാലത്തെ അവസ്ഥ എങ്ങനെയാവുമെന്നുള്ള പോസ്റ്റുമായി ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ.
നെയ് വേലിയില്‍ 'മാസ്റ്റര്‍' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നാണ് വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ശേഷം വിജയ്‌യെ ചെന്നൈയിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യൽ തുടർന്നു.
എ ജി എസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ 'ബിഗില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന ലഭിച്ചത്. ബിഗിൽ സിനിമയുടെ നിർമാണ കമ്പനി ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്.
എന്നാൽ കേരളത്തിലെ സിനിമ പ്രവർത്തകർക്കെതിരെയാണ് റെയ്ഡ് എങ്കിൽ എന്താവും സ്ഥിതി എന്ന് സന്ദീപ് വാര്യർ പോസ്റ്റിലൂടെ പറയുന്നതിങ്ങനെ:
ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.