advertisement

പണം വാങ്ങി മുങ്ങിയതല്ല; എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കും: സണ്ണി ലിയോണി

Last Updated:

പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈബ്രാഞ്ച് സംഘം കൊച്ചിയില്‍ നടിയെ ചോദ്യം ചെയ്തത്.

കൊച്ചി: താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ലെന്നും ബോളിവുഡ് നടി സണ്ണി ലിയോണി. ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിലാണ് സണ്ണി ലിയോണി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാൻ കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ്  ക്രൈബ്രാഞ്ച് സംഘം കൊച്ചിയില്‍ നടിയെ ചോദ്യം ചെയ്തത്. ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി. വൈ. എസ്. പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. അവധിയാഘോഷിയ്ക്കാനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സണ്ണി ലിയോണി കേരളത്തിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ചോദ്യം ചെയ്യല്‍.
advertisement
പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടി. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തീയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
advertisement
കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് സണ്ണി ലിയോണി കേരളത്തിലെത്തിയത്. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമായി സണ്ണി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. കേരളത്തിന്റെ പച്ചപ്പും കുളിരും നുകരാൻ കുടുംബസമേതം തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും ഇപ്പോൾ. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദർശന പദ്ധതിയാണ് സണ്ണിക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മേട്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂൾ വീഡിയോയാണ്. ഇപ്പോൾ വീണ്ടും പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ക്വറന്റീൻ കാലം ചിലവഴിക്കുന്നത് ഒരു റിസോർട്ടിലാണ്.
advertisement
ബോളിവുഡിലെ ഗ്ലാമർ താരമാണ് സണ്ണി ലിയോണി. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണി ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. സിക്ക് പഞ്ചാബികളാണ് മതാപിതാക്കള്‍. നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭ്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പണം വാങ്ങി മുങ്ങിയതല്ല; എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കും: സണ്ണി ലിയോണി
Next Article
advertisement
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ 
  • കേന്ദ്ര സർക്കാർ വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

  • ആഭ്യന്തര ഉൽപ്പാദനവും മൊത്തം വിതരണവും മെച്ചപ്പെട്ടതോടെ മാർച്ച് 23 മുതൽ പുതിയ വിഹിതം പ്രാബല്യത്തിൽ

  • പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചു

View All
advertisement