മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ഇപ്പോഴിതാ പൃഥ്വീരാജും മോഹന്‍ലാലുമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നല്കിയ ക്യാപ്ഷനും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണിപ്പോള്‍. 'വിത് ആക്ടര്‍ പൃഥ്വിരാജ്' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നായാണ് ചിത്രത്തില്‍ കാണാനാവുക. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.
'മലയാള സിനിമയെ വീഴാതെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള രണ്ട് തൂണുകള്‍ അത് ഇന്ത്യന്‍ സിനിമയുടേതുമാകുന്ന കാലം അടുത്തുവരുന്നു അഭിനന്ദനങ്ങള്‍, നടനും സംവിധായകനും തമ്മില്‍ നല്ലൊരു കെമിസ്ട്രി ഉണ്ട്, തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ രാജുവേട്ടനും ലാലേട്ടനും ഒരുമിക്കുമ്പോള്‍ തീയറ്ററുകളില്‍ മഹാവിസ്മയങ്ങള്‍ തീര്‍ക്കും' എന്നൊക്കെയാണ് കമന്റുകള്‍.
കഴിഞ്ഞ ദിവസം, 'വിത് ഡയറക്ടര്‍ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. പൃഥ്വി മോഹന്‍ലാലിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം.
മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്.
ബ്രോ ഡാഡി'' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര് രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.
വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന് പയ്യന്നൂര്‍ ഫിനാന്‍സ് കണ്ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor mohanlal, Bro daddy, Bro Daddy film, Prithviraj