advertisement

Bro Daddy |പൃഥ്വിരാജ് പൊലീസ് വേഷം കൊണ്ട് നിര്‍മാതാവിനെ കുപ്പിയിലിറക്കിയതെങ്ങിനെ? വീഡിയോ

Last Updated:

എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് ഐ ആന്റണിയാക്കിയത് എന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി (Bro Daddy). ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം.
'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് ഐ ആന്റണിയാക്കിയത് എന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ?' എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാവും ബ്രോഡാഡി എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും പ്രകടനം ഇതിനോടകം ആരാധകരും പ്രേക്ഷക സമൂഹവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച ലാലേട്ടന്‍ എന്നാണ് പലരും ട്രെയ്ലറിനെ കുറിച്ച് പറയുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
advertisement
മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ബ്രോ ഡാഡിയില്‍ എത്തുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഹൈദരാബാദില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bro Daddy |പൃഥ്വിരാജ് പൊലീസ് വേഷം കൊണ്ട് നിര്‍മാതാവിനെ കുപ്പിയിലിറക്കിയതെങ്ങിനെ? വീഡിയോ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement