നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bro Daddy Movie | അന്ന കുര്യനായി കല്യാണി പ്രിയദര്‍ശന്‍; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ബ്രോ ഡാഡി ടീം

  Bro Daddy Movie | അന്ന കുര്യനായി കല്യാണി പ്രിയദര്‍ശന്‍; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ബ്രോ ഡാഡി ടീം

  ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

  • Share this:
   പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

   അന്ന കുര്യന്‍ എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത്. ചിത്രം Disney + Hotstar വഴി ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആണ്.  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും ഇവിടെ പരിചയപ്പെടാം. മോഹൻലാൽ ജോൺ കറ്റാടി, പൃഥ്വിരാജ് ഈശോ ജോൺ കറ്റാടി, മീന അന്നമ്മ, കല്യാണി പ്രിയദർശൻ അന്ന, കുര്യൻ മാളിയേക്കൽ ആയി ലാലു അലക്സ്, എൽസി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിൻ, അമ്മച്ചിയായി മല്ലിക സുകുമാരൻ സിറിൽ ആയി ഉണ്ണി മുകുന്ദൻ എന്നിവരാണ് ക്യാരക്ടേഴ്‌സ്.   “ഇതൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ്. ഞങ്ങൾ അത് ആസ്വദിച്ചു ചെയ്തു. ലൂസിഫറുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു സിനിമയാണിത്. നിങ്ങൾ നർമ്മം ചാലിച്ച, ദൃശ്യമനോഹാരിതയുള്ള ഒരു സിനിമ ചിത്രീകരിച്ചാൽ, അത് വളരെ നന്നായി വരും. മലയാളത്തിൽ, ബജറ്റ് കാരണം ഞങ്ങൾ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല. കൂടാതെ, മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ലൂസിഫറാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്, അത് പ്രേക്ഷകരിൽ 'ബ്രോ ഡാഡി' കാണാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നു. അതാണ് ഞങ്ങൾ അങ്ങനെ ചെയ്തതിന്റെ പ്രധാന കാരണം," പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.

   ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ബ്രോ ഡാഡി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. മോഹൻലാലിൻറെ മകന്റെ വേഷത്തിൽ പൃഥ്വിരാജിനെ കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

   ജൂലൈ 15ന് തെലങ്കാനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിംഗ് പരിമിതികൾ നിലനിന്ന നാളുകളിൽ ഷൂട്ടിംഗ് അന്യസംസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
   Published by:Karthika M
   First published:
   )}