ഇതിൻ്റെ ബ്രേക്ക് എവിടെ? 'തലവര' ഷൂട്ടിംഗ് വേളയിൽ അപകടം; തലനാരിഴയ്ക്ക് രക്ഷപെട്ട് അർജുൻ അശോകൻ
- Published by:meera_57
- news18-malayalam
Last Updated:
സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരപകടത്തിന്‍റെ ബിടിഎസ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍ കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അർജുൻ അശോകൻ (Arjun Ashokan) ചിത്രം 'തലവര' (Thalavara) തിയേറ്ററിൽ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ഈ വേള സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരപകടത്തിന്‍റെ ബിടിഎസ് വീഡിയോ അണിയറപ്രവർത്തകർ പങ്കിട്ടു. ചിത്രത്തിൽ അർജുൻ അശോകനും ശരത് സഭയും ചേർന്നുള്ള ചിത്രീകരണസമയത്തെ അപകട ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇതിൻ്റെ ബ്രേക്ക് എവിടെ..? ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ ആയ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.
advertisement
ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്. പി.ആർ.ഒ.- ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 02, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇതിൻ്റെ ബ്രേക്ക് എവിടെ? 'തലവര' ഷൂട്ടിംഗ് വേളയിൽ അപകടം; തലനാരിഴയ്ക്ക് രക്ഷപെട്ട് അർജുൻ അശോകൻ