Cake Story | കേക്ക് പ്രേമികൾക്കായി ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'കേക്ക് സ്റ്റോറി'; ഏപ്രിൽ 19 മുതൽ തിയേറ്ററുകളിൽ

Last Updated:

ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കേക്ക് സ്റ്റോറി
കേക്ക് സ്റ്റോറി
മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി'ക്ക് ക്ലീൻ 'യു' സർട്ടിഫിക്കറ്റ്. ഏപ്രിൽ 19നാണ് 'കേക്ക് സ്റ്റോറി'  തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.
ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് 'കേക്ക് സ്റ്റോറി' നിർമ്മിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ  റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
advertisement
അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ഛായാഗ്രഹണം: ആർ എച്ച് അശോക്, പ്രദീപ് നായർ,  മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ.എം., പി.ആര്‍.ഒ.: ആതിര ദിൽജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Cake Story | കേക്ക് പ്രേമികൾക്കായി ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'കേക്ക് സ്റ്റോറി'; ഏപ്രിൽ 19 മുതൽ തിയേറ്ററുകളിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement