ലാഭവിഹിതം നൽകിയില്ല‌; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസ് നൽകി സഹനിർമാതാവ്

Last Updated:

ആർഡിഎക്സ് നിർമാതകളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. വഞ്ചന, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി നൽകി സഹനിർമാതാവ്. ലാഭവിഹിതം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സഹനിർമാതാവായ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം ആണ് പരാതിക്കാരി. ആർഡിഎക്സ് നിർമാതകളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസ് നൽകിയത്.
വഞ്ചന, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ആർഡിഎക്സ്.
സോഫിയ പോളിന്റെയും ജെയിംസ് പോളിന്റെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന നിർമാണക്കമ്പനിയാണ് ആർഡിഎക്സ് പുറത്തിറക്കിയത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തിലൊരുങ്ങിയ ചിത്രം കഴിഞ്ഞ വർഷമാണ് തിയേറ്ററിലെത്തിയത്. കൊച്ചിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓണം സിനിമകളിൽ ഏറ്റവും അധികം കളക്ഷൻ കിട്ടിയ ചിത്രം കൂടിയായിരുന്നു ആർഡിഎകസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാഭവിഹിതം നൽകിയില്ല‌; ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസ് നൽകി സഹനിർമാതാവ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement