Actor Ganapathi | നടൻ ​ഗണപതി മദ്യപിച്ച് അപകടകരമായി വാ​ഹനം ഓടിച്ചു; കേസെടുത്ത് പൊലീസ്

Last Updated:

അമിതവേ​ഗത്തിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു

എറണാകുളം: മദ്യപിച്ച് അമിതവേ​ഗത്തിൽ വാഹനം ഓടിച്ച നടൻ ​ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയിൽ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടൻ അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.
അമിതവേ​ഗത്തിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളിൽ നടന്റെ വാഹനം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇതിനെ തുടർന്ന്, കളമശേരിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ​ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേശീയപാതയിലെ ലെയ്നുകൾ പൊടുന്നനെ മാറി അമിതവേഗത്തിൽ അപകടകരമായി കാർ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയിൽ പെട്ടത്. ​ഗണപതിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Actor Ganapathi | നടൻ ​ഗണപതി മദ്യപിച്ച് അപകടകരമായി വാ​ഹനം ഓടിച്ചു; കേസെടുത്ത് പൊലീസ്
Next Article
advertisement
‌'ഗവർണർ സ്ഥാനം തരാമെന്ന് പറഞ്ഞ് ബിജെപിക്കാർ വീട്ടിൽ വന്നുവിളിച്ചു': ജി സുധാകരൻ
‌'ഗവർണർ സ്ഥാനം തരാമെന്ന് പറഞ്ഞ് ബിജെപിക്കാർ വീട്ടിൽ വന്നുവിളിച്ചു': ജി സുധാകരൻ
  • ജി സുധാകരൻ ബിജെപി ഗവർണർ സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തി.

  • ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തിൽ കേരളം നമ്പർ വൺ ആണെന്ന് ജി സുധാകരൻ പറഞ്ഞു.

  • 63 വർഷം ഒരു പാർട്ടിയിലും പോയിട്ടില്ലെന്നും ബിജെപി അംഗത്വം വാഗ്ദാനം ചെയ്തുവെന്നും സുധാകരൻ.

View All
advertisement