കലാഭവൻ നവാസിന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു; പൊതുദർശനം ആലുവയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എറണാകുളം: കലാഭവൻ നവാസിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മരണത്തിൽ ഇന്ന് രാവിലെ 8:30-ന് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. 10 മണിയോടെ പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്നലെ രാത്രി 12 മണിയ്ക്കാണ്
നവാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. മൃതദേഹം ഇന്ന് വൈകുന്നേരം 4:00 മുതൽ 5:30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെക്കും.
വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ചോറ്റാനിക്കരയിൽ എത്തിയത്. രണ്ടു ദിവസം ചിത്രീകരണം ഇല്ലാത്തതിനാൽ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു മരണം.
advertisement
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനിൽ ചേർന്നതോടെ കലാരംഗത്ത് വഴിത്തിരിവായി. മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധനേടി. ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം ആണ് ആദ്യ ചിത്രം. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. സഹോദരൻ നിയാസ് ബക്കറും ടെലിവിഷൻ, ചലച്ചിത്ര നടനാണ്. നടി രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 02, 2025 8:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കലാഭവൻ നവാസിന്റെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു; പൊതുദർശനം ആലുവയിൽ


