'ആരും ഓടിയൊളിക്കേണ്ട; ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ വീടിന്റെ അകത്തളങ്ങളിലും;' ചാവേർ OTT release
- Published by:Arun krishna
- news18-malayalam
Last Updated:
രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.
കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്. തിയേറ്റര്‍ റിലീസ് പിന്നാലെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നവംബര്‍ 24 മുതല്‍ സോണി പ്ലസ് ലിവിലാണ് ചാവേര്‍ ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിക്കുക.
‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും
വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട. ശ്രദ്ധിക്കുക :വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും ,വായിച്ചു രസിപ്പിൻ’ – ചാവേറിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചു.

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
advertisement
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഒ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 16, 2023 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആരും ഓടിയൊളിക്കേണ്ട; ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ വീടിന്റെ അകത്തളങ്ങളിലും;' ചാവേർ OTT release