Pathonpatham Noottandu | പരമേശ്വരകൈമൾ ആയി സുരേഷ് കൃഷ്ണ; പത്തൊൻപതാം നൂറ്റാണ്ടിലെ ക്യാരക്റ്റർ പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ
വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന
ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ്കൃഷ്ണയുടെ പോസ്റ്ററാണ് സംവിധായകൻ വിനയൻ തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
advertisement
അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയന്‍ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണൻ, ജയകുമാർ, നസീർ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു ലോഹർ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില പുഷ്പാംഗദൻ, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ അഭിനേതാക്കളും നൂറിലധികം ജൂനിയര്‍ ആർട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് "പത്തൊൻപതാം നൂറ്റാണ്ട് " .
advertisement
ഷാജികുമാർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസെെനര്‍- ബാദുഷ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബെെനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ്. കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം. എസ്, അളകനന്ദ, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി; പ്രൊഡക്ഷൻ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
advertisement
Summary: Character poster of Suresh Krishna from Pathonpatham Noottandu movie is out
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2021 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pathonpatham Noottandu | പരമേശ്വരകൈമൾ ആയി സുരേഷ് കൃഷ്ണ; പത്തൊൻപതാം നൂറ്റാണ്ടിലെ ക്യാരക്റ്റർ പോസ്റ്റർ