advertisement

Happy birthday Mammukka | 'മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭ'; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

Last Updated:

''താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.''

News18 Malayalam
News18 Malayalam
തിരുവനന്തപുരം: എഴുപതാം ജന്മദിനത്തിൽ സൂപ്പർസ്റ്റാറുകൾ മുതൽ അന്യഭാഷാ താരങ്ങൾ വരെ മലയാളത്തിന്റെ താര ചക്രവർത്തി മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. സൂപ്പർ താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ ഉൾപ്പെടെ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നു. ഇപ്പോൾ ഇതാ മുഖ്യമന്ത്രി പിണറായി വിജയനും പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നു. മമ്മൂട്ടിയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ആശംകൾ നേർന്നത്. പിന്നാലെ മുഖ്യമന്ത്രി ഫേസ്ബുക്കിലും ആശംസയുമായി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ- ''പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.''
advertisement
advertisement
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy birthday Mammukka | 'മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭ'; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി
Next Article
advertisement
'വേറെ വഴിയുണ്ടായിരുന്നില്ല': ട്രംപിനെയും ബൈഡനെയും വധിക്കാൻ ഇറാനിയൻ ചാരന്മാർ വാടകയ്‌ക്കെടുത്തതാണെന്ന് പാക് ഭീകരൻ
'വേറെ വഴിയുണ്ടായിരുന്നില്ല': ട്രംപിനെയും ബൈഡനെയും വധിക്കാൻ ഇറാനിയൻ ചാരന്മാർ വാടകയ്‌ക്കെടുത്തതാണെന്ന് പാക് ഭീകരൻ
  • 47 വയസ്സുള്ള ആസിഫ് മർച്ചന്റ് ഇറാനിയൻ ചാരന്മാർ ട്രംപിനെയും ബൈഡനെയും വധിക്കാൻ റിക്രൂട്ട് ചെയ്തു

  • മർച്ചന്റ് കോടതിയിൽ പറഞ്ഞു, കുടുംബത്തെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഗൂഢാലോചനയിൽ പങ്കെടുത്തത്

  • ഇറാനിലെ ബന്ധുക്കളെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും, രഹസ്യ രേഖകൾ മോഷ്ടിക്കാനും നിർദേശിച്ചു

View All
advertisement