'മുറ' ട്രെയ്‌ലർ ഗംഭീരം; അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം

Last Updated:

വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരിൽ കണ്ടത്

'മുറ' ടീമിനൊപ്പം വിക്രം
'മുറ' ടീമിനൊപ്പം വിക്രം
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ട്രെയ്‌ലർ തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചു. 'മുറ'യിലെ താരങ്ങളായ ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, സംവിധായകൻ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി.ആർ.ഒ. പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ വീര ധീര ശൂരന്റെ മധുര ലൊക്കേഷനിലാണ് അദ്ദേഹത്തിനെ നേരിൽ കണ്ടത്.
ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിലെ ട്രെയ്‌ലർ തന്നെ മനോഹരമെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. മുറയിലെ താരങ്ങളോടും അണിയറപ്രവർത്തകരോടും ഏറെ നേരം ചിത്രത്തെക്കുറിച്ചു സംസാരിച്ച ചിയാൻ മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിൽ മില്യൺ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ്.
advertisement
ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ചിത്രത്തിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാല പാർവതിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം തലസ്ഥാനനഗരിയിൽ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരുന്നു. കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
advertisement
മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: Malayalam movie Mura wins praises by South actor Chiyaan Vikram. The team met Vikram on the sets of the film Veera Dheera Sooran. Trailer of the film, starring Suraj Venjaramoodu in the lead, was released the other day
മലയാളം വാർത്തകൾ/ വാർത്ത/Film/
'മുറ' ട്രെയ്‌ലർ ഗംഭീരം; അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement