തങ്കലാനായി വിക്രം ;ബ്രഹ്മാണ്ഡ ചിത്രം പുരസ്‌കാരങ്ങൾ തൂക്കുമെന്ന് പ്രേക്ഷകർ

Last Updated:

വിക്രത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയമായി പ്രേക്ഷകർ പറയുന്നത്

സൂപ്പർ താരം ചിയാൻ വിക്രത്തിനെ നായകനാക്കി പാ.രഞ്ജിത് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം തങ്കലാൻ തീയേറ്ററുകളിൽ . ചിത്രത്തിന്റെ ആദ്യ ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.വിക്രത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ വിജയമായി പ്രേക്ഷകർ പറയുന്നത് . അതേ സമയം മാളവിക മോഹനന്റെ കരിയറിലെ ബെസ്റ് പെർഫോമൻസ് ആണ് തങ്കലാൻ. ചിത്രം വളരെ സ്ലോ ബേസിൽ ആണ് പറഞ്ഞ് പോകുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യവും നരേഷനും നെഗറ്റീവ് ആയി ബാധിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
advertisement
ജി.വി. പ്രകാശിന്റെ സംഗീതവും രഞ്ജിത്തിന്റെ മേക്കിങും സിനിമയെ വിജയത്തിലെത്തിക്കാൻ സഹായിക്കും.തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും തങ്കലാൻ എന്നുറപ്പ്.ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്.പ്രയത്നം കണ്ടിട്ട് അടുത്ത തവണത്തെ ദേശീയ പുരസ്കാരം വിക്രം കൊണ്ടുപോകുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
advertisement
പാർവതിയും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. എ.കിഷോർ കുമാറിൻ്റെ ഛായാഗ്രഹണവും സെൽവ ആർ.കെ.യുടെ എഡിറ്റിംഗും നിവഹിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
തങ്കലാനായി വിക്രം ;ബ്രഹ്മാണ്ഡ ചിത്രം പുരസ്‌കാരങ്ങൾ തൂക്കുമെന്ന് പ്രേക്ഷകർ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement