പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം അന്തരിച്ചു. പ്രശസ്ത തെലുഗ് സിനിമ ഛായാഗ്രാഹകൻ ആയിരുന്ന അദ്ദേഹം നിരവധി പ്രശസ്തമായ മലയാള സിനിമകൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയിലിരികക്കേയാണ് അദ്ദേഹത്തിന്റെ മരണം.
തെലുങ്കിൽ നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹൻ ബാബു എന്നീ നായകരുടെ ചിത്രങ്ങളിലും മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രാഹകൻ ആയിരുന്നു. മലയാളം, തെലുങ്ക് സിനിമകളിൽ അദ്ദേഹത്തിന് ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത മിക്ക സിനിമകളിലും അദ്ദേഹമായിരുന്നു ഛായാഗ്രാഹകൻ. മലയാളത്തിൽ 1921, ആവനാഴി, ദേവാസുരം, മൃഗയ എന്നീ സിനിമകളിൽ അദ്ദേഹം ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാര്യയും മകനും മകളുമുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.