വിവാദം കത്തിപ്പടരുന്നതിനിടെ സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. സണ്‍ഷൈന്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലില്‍ ഏപ്രില്‍ 27ന് റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറാണ് യൂട്യൂബ് ഒഴിവാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍സ് പോളിസിക്ക് എതിരായുള്ള ഉള്ളക്കമായതിനാല്‍ വീഡിയോ ഒഴിവാക്കുന്നു എന്നാണ് യൂട്യൂബ് നല്കുന്ന പ്രതികരണം. 16 മില്യണ്‍ വ്യൂസാണ് ഇതുവരെ ട്രെയിലറിന് യൂട്യൂബില്‍ നിന്ന് ലഭിച്ചത്.
സിനിമയുടെ ഉള്ളക്കടത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു.കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരും ദി കേരളാ സ്റ്റോറി സിനിമയുടെ ട്രെയിലറിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Love Jihad movie, The Kerala Story, Youtube