വാലന്റൈൻസ് ഡേയിൽ റിലീസ്; മാത്യു തോമസിന്റെ 'ബ്രോമാൻസ്' കൂർഗ് വെഡ്ഡിംഗ് ഗാനം

Last Updated:

ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും

News18
News18
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന 'ബ്രോമാൻസ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. കിരൺ കവേരപ്പ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൊടുവ വെഡ്ഡിംഗ് സോങ്ങാണ് റിലീസായത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോമാൻസ്'. അരുൺ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിർ- ചമൻ ചാക്കൊ, സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം - നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ -സുജിത്, ഹിരൺ,
advertisement
ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ്- വിഘ്‌നേശ്, കണ്ടെന്റ് & മാർക്കറ്റിംഗ്
ഡിസൈൻ- പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: A wedding themed musical from Mathew Thomas, Arjun Ashokan movie 'Bromance' is out on YouTube
മലയാളം വാർത്തകൾ/ വാർത്ത/Film/
വാലന്റൈൻസ് ഡേയിൽ റിലീസ്; മാത്യു തോമസിന്റെ 'ബ്രോമാൻസ്' കൂർഗ് വെഡ്ഡിംഗ് ഗാനം
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement