എം.ടി. യുടെ രണ്ടാംമൂഴം നോവൽ സിനിമയാക്കുന്നതിനു കോടതി വിലക്ക്. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണു ഉത്തരവ്. എം. ടിയുടെ ഹര്‍ജി സമർപ്പണത്തിനു ശേഷമാണ് കോടതി വിലക്ക്. രണ്ടാമൂഴം നോവൽ ആസ്‌പദമാക്കി ചിത്രം സംവിധാനം ചെയ്യാനിരുന്ന ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചു.
രണ്ടാമൂഴത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് എം.ടി; നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
തിരക്കഥയെഴുതി കൈമാറി നാലു വർഷത്തിനിപ്പുറവും ചിത്രം മുന്നോട്ടു പോകാതിരുന്നതിനെ തുടർന്നാണ് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ചിത്രത്തിൽ നിന്നും പിന്മാറുകയും തിരക്കഥ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തത്. വിഷയം വാർത്തയായതിനെ തുടർന്ന്, ശ്രീകുമാർ മേനോൻ വിശദീകരണ കുറിപ്പുമായി ഫേസ്ബുക്കിൽ എത്തി.
എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും; 'രണ്ടാമൂഴം' നടക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍
"എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും," ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ചിത്രം 2019 ജൂലൈ മാസം തുടങ്ങുമെന്നു നിർമ്മാതാവ് ബി.ആർ. ഷെട്ടിയും ട്വീറ്റ് ചെയ്തിരുന്നു. ഭീമൻ പ്രധാന കഥാപാത്രമാവുന്ന നോവൽ ചലച്ചിത്രമാകുമ്പോൾ നായകനായി മോഹന്ലാലിനെയാണ് നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ 100ൽ പരം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും എന്നും പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: M t vasudevan nair, Mohanlal