കോഴിക്കോട്: രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്മാറുന്നെന്ന് വ്യക്തമാക്കി എം.ടി വാസുദേവന്‍ നായര്‍. തിരക്കഥ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് എം.ടി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ചെയ്തു. ചിത്രീകരണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് പിന്മാറാനുള്ള തീരുമാനമെന്നും എം.ടി വ്യക്തമാക്കി.
അതേസമയം രണ്ടാമൂഴം നടക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് സംവിധായകന് ശ്രീകുമാര്‍ മേനോന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. ഓടിയന് സിനിമയുടെ തിരക്കിലായതിനാല്‍ എം.ടിയെ കാര്യങ്ങള്‍ അറിയിക്കാന്‍ കഴിയാത്തത് തന്റെ വീഴ്ചയാണെന്നും ശ്രീകുമാര്‍ പറയുന്നു. എം.ടിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സംവിധായകന്റെ പ്രതികരണത്തിനു പിന്നാലെ സംസാരിക്കാന്‍ എത്തുമ്പോള്‍ ആലോചിക്കാമെന്ന് എം.ടി ന്യൂസ് 18
ല്‍ പ്രൊജക്ടുമായി തുടര്‍ന്ന് സഹകരിക്കാന്‍ താല്പര്യപ്പെടില്ലെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും എം ടി ന്യൂസ് 18നോട് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നതായിരുന്നു എഗ്രിമെന്റിൽ പറഞ്ഞിരുന്നത്, എന്നാൽ തിരക്കഥ നൽകി നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എം.ടിയുടെ നടപടി. കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം.ടി ഹർജി നൽകിയത്. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്നും എം.ടി ഹർജിയിൽ പറയുന്നു. താൻ വർഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂർത്തിയാക്കിയത്. എന്നാൽ ഈ ആത്മാർഥത ചിത്രത്തിന്റെ അണിയറക്കാർ കാണിച്ചില്ലെന്നും എം.ടി പറയുന്നു.
കായംകുളം കൊച്ചുണ്ണി: കഥ ഇതുവരെ
എം.ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. സിനിമയുടെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോനും നിർമാതാവ് വ്യവസായി ബി.ആർ ഷെട്ടിയുമാണ്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ നിർമാതാവ് അറിയിച്ചിരുന്നത്. പ്രധാന കഥാപാത്രമായ ഭീമനായി മോഹൻലാൽ എത്തുമ്പോൾ മറ്റ് വേഷങ്ങൾ ഇന്ത്യൻ സിനിമ ലോകത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിക്കുന്ന ആയിരം കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പ്രോജക്ട് ആണ് രണ്ടാമൂഴമെന്നാണ് അണിയറ പ്രവർത്തകര്‍ പറഞ്ഞിരുന്നത്. എന്നാൽ സിനിമയെ സംബന്ധിച്ച് പല ഊപാഹോപങ്ങളും സമൂഹമാധ്യമങ്ങളിൽ അന്ന് തന്നെ ഉയർന്നിരുന്നു. ചിത്രം യഥാർത്ഥത്തിൽ നടക്കുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ സംശയങ്ങൾക്കെല്ലാം വിരാമമിട്ട് നിർമ്മാതാവ് തന്നെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്മിക്കപ്പെട്ടതില് ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും ഷെട്ടി ട്വിറ്ററിൽ കുറിച്ചിരുന്നു.
'എം.ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാന്‍ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുന്‍പും, തിരക്കഥ എന്റെ കൈകളില്‍ വച്ച് തരുമ്പോഴും ഞാന്‍ ആ കാലുകള്‍ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്.
ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീര്‍ണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിര്‍മ്മാതാവ് ബി ആര് ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദര്‍ശിച്ചിരുന്നു.
മുന്‍പ് സ്ഥിരമായി എം.ടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജെkdറ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതില്‍ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനിടയാക്കിയതില്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും.
പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.
മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാന്‍ കൊടുത്ത വാക്ക്. അത് നിറവേറ്റാന്‍ ബി. ആര്. ഷെട്ടിയെ പോലൊരു നിര്‍മ്മാതാവ് കൂടെയുള്ളപ്പോള്‍ അത് അസംഭവ്യമാകും എന്ന് ഞാന്‍ ഭയപ്പെടുന്നില്ല.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film malayalam, Mohanlal, മലയാള സിനിമ, മോഹൻലാൽ