താനൂർ ബോട്ടപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി 'ആന്റണി' സിനിമയുടെ അണിയറ പ്രവർത്തകർ

Last Updated:

ആന്റണി സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകും

മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായ ഹസ്തവുമായി ആന്റണി സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. ആന്റണി സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകുകയും. അതോടൊപ്പം തന്നെ നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപ ആശ്രിതർക്കും കുടുംബങ്ങൾക്കും സഹായമായി നൽകുന്നു.
ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്,നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ഈരാറ്റുപേട്ടയിൽ നടക്കുന്ന അനുശോചനത്തിന് ശേഷം പ്രൊഡ്യൂസറായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റു അണിയറ പ്രവർത്തകരും ചേർന്ന് വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടക്ക് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറും.
മലയാളം വാർത്തകൾ/ വാർത്ത/Film/
താനൂർ ബോട്ടപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി 'ആന്റണി' സിനിമയുടെ അണിയറ പ്രവർത്തകർ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement