Pushpa 2: 'ഇന്റർനാഷണൽ പുഷ്പ';ചിത്രത്തിന് ആശംസകളുമായി ക്രിക്കറ്റർ ഡേവിഡ് വാർണർ
- Published by:Sarika N
- news18-malayalam
Last Updated:
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡേവിഡ് വാർണർ പുഷ്പക്ക് ആശംസകൾ അറിയിച്ചത്
ഇന്ത്യൻ സിനിമകളോടുള്ള തന്റെ സ്നേഹം തുറന്ന് പ്രകടിപ്പിക്കാൻ ഒരു മടിയും കാണിക്കാത്തയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.വാർണർ ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് ഇന്ത്യന്‍ സിനിമകളോടുള്ള സ്നേഹം തുടങ്ങുന്നത്. പല ഇന്ത്യന്‍ സിനിമാഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഇത്തരത്തിലുള്ള താരത്തിന്റെ വീഡിയോകൾക്ക് ആരാധകരും ഏറെയാണ് .
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ 'പുഷ്പ പുഷ്പ പുഷ്പ രാജ്' എന്ന ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വീഡിയോ വെെറലായതിനൊപ്പം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഇതിന് മുൻപും വാർണർ പുഷ്പയിലെ പാട്ടുകളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒട്ടുമിക്ക വീഡിയോകള്‍ക്കും അല്ലു അർജുന്‍ കമന്‍റുമായി എത്താറുണ്ട്. ഇപ്പോഴിതാ പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ ആശംസകളുമായി എത്തിയിരിക്കുകയാണ് വാർണർ.' അടിപൊളി വർക്ക് ബ്രദർ' എന്ന ക്യാപ്ഷനൊപ്പം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഡേവിഡ് വാർണർ പുഷ്പക്ക് ആശംസകൾ അറിയിച്ചത്.
advertisement
പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇന്ത്യാ ഗ്ലിറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. വലിയ ബഡ്ജറ്റിൽ ഒരു പക്കാ ആക്ഷൻ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 18, 2024 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2: 'ഇന്റർനാഷണൽ പുഷ്പ';ചിത്രത്തിന് ആശംസകളുമായി ക്രിക്കറ്റർ ഡേവിഡ് വാർണർ