ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് നായകനാകുന്ന പുതിയ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ആദ്യമായണ് ഹര്ഭജന് സിഗ് ഒരു ചിത്രത്തില്‍ നായക വേഷത്തില്‍ അഭിനയിക്കുന്നത്.
വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്, സ്റ്റാലിന് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍പോള്‍ രാജ്, ഷാം സൂര്യയും ചേര്‍ന്നാണ്.
കമലഹാസന് നയിച്ച 'ബിഗ് ബോസ് 3' യിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഹരമായി മാറിയ ലോസ്ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. ശ്രീലങ്കന്‍ ടീവി ചാനലുകളില്‍ അവതാരകയും ന്യൂസ് റീഡറുമായിരുന്ന ലോസ്ലിയാ 'ബിഗ് ബോസ് 3' യിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.
ആക്ഷന്‍ കിങ് അര്‍ജ്ജുനും ഫ്രണ്ട്ഷിപ്പില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ദക്ഷിണേന്ത്യന്‍ സിനിമയിലെ മറ്റു ചില പ്രമുഖ താരങ്ങളും മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ഫ്രണ്ട്ഷിപ്പില്‍ അഭിനയിക്കുന്നുവെന്നാണ് സൂചന. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.