സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകി കളയാൻ നദിയിലിറങ്ങിയ ഡാൻസർ മുങ്ങിമരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
മേക്കപ്പ് കഴുകി കളയാൻ കൃഷ്ണ നദിയിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്
മുംബൈ: ബോളിവുഡ് സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്ന സൗരഭ് ശർമ(26) ആണ് മേക്കപ്പ് കഴുകി കളയാൻ കൃഷ്ണ നദിയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടത്.
ചൊവ്വാഴ്ച വെകിട്ടായിരുന്നു സംഭവം. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
കൃഷ്ണ നദിയും വെന്ന നദിയും കൂടിച്ചേരുന്ന സത്താറയിലെ സംഘം മഹൗലി എന്ന സ്ഥലത്തുവെച്ചാണ് സൗരഭിനെ കാണാതായത്. കൈ വൃത്തിയാക്കിയ ശേഷം സൗരഭ് നീന്താനായി പുഴയിലിറങ്ങി. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സത്താറ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മറാഠാ ചക്രവർത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 25, 2025 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് കഴുകി കളയാൻ നദിയിലിറങ്ങിയ ഡാൻസർ മുങ്ങിമരിച്ചു