മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഡാർക്ക് ക്രൈം ത്രില്ലർ; അജു വർഗീസും, ജാഫർ ഇടുക്കിയും

Last Updated:

ഡിസംബർ പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്

ജാഫർ ഇടുക്കി, അജു വർഗീസ്
ജാഫർ ഇടുക്കി, അജു വർഗീസ്
ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനിഗാമി എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്.
നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് ചിത്രത്തിലൂടെ അജയ് ഷാജി അവതരിപ്പിക്കുന്നത്. എഡിറ്റിംഗിലും ആഡ് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് അജയ് ഷാജി മുഖ്യധാരാ സിനിമയിലേക്ക് കടന്നു വരുന്നത്. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായാണ് ചിത്രത്തിൻ്റെ അവതരണം.
അജു വർഗീസും, ജാഫർ ഇടുക്കിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, താര (പുതുമുഖം) ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു
advertisement
തിരക്കഥ - അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ; ഗാനങ്ങൾ - പ്രശാന്ത് വിശ്വനാഥൻ, സംഗീതം- മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, കോസ്റ്റ്യും - ഡിസൈൻ- ഫെമിന ജബ്ബാർ, മേക്കപ്പ്- നരസിംഹസ്വാമി, നിശ്ചല ഛായാഗ്രഹണം - അനിൽ വന്ദന, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ജയേന്ദ്ര ശർമ്മ, പ്രൊജക്റ്റ് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ; പ്രൊഡക്ഷൻ ഹെഡ്- രജീഷ് പത്തംകുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പി.സി. മുഹമ്മദ്.
advertisement
ഡിസംബർ പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Aju Varghese and Jaffar Idukki come together for a dark crime thriller being made against the backdrop of a highrange area. Debutant Ajay Shaji is the director, who double up as its writer. Details inside
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ഡാർക്ക് ക്രൈം ത്രില്ലർ; അജു വർഗീസും, ജാഫർ ഇടുക്കിയും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement