മലയാളത്തിന് പുതിയ സംവിധായിക കൂടി; ഷബ്‌ന മുഹമ്മദ് ചിത്രം 'ഡെലുലു' ടൈറ്റിൽ പോസ്റ്റർ

Last Updated:

ദേശീയ പുരസ്‌കാരം ലഭിച്ച വാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്‌ന മുഹമ്മദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക്‌ ശേഷം ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം' ഡെലുലു'. സൈജു ശ്രീധരനും ഷബ്‌ന മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നത്. പമ്പരം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബിനീഷ് ചന്ദ്രയും, രാഹുൽ രാജീവുമാണ്. ചിത്രത്തിൽ അനുരാഗ് കശ്യപ്, നിഖില വിമൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ചന്ദു സലിംകുമാർ, ദാവീദ് പ്രക്കാട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റ‍‍‍‍ർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സൈജു ശ്രീധരൻ സംവിധാനം ചെയ്ത്, അനുരാഗ് കശ്യപ് അവതരിപ്പിച്ച മലയാള ചിത്രമായ ഫൂട്ടേജിന്റെ സഹരചയിതാവായ ഷബ്‌നയുടെ ആദ്യ ചിത്രം കാവ്യാ പ്രകാശ് ഒരുക്കിയ വാങ്ക് ആണ്. ദേശീയ പുരസ്‌കാരം ലഭിച്ച വാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ടാണ് ഷബ്‌ന മുഹമ്മദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഛായാഗ്രഹണം- ഷിനോസ്, സംഗീതം- സയീദ് അബ്ബാസ്, എഡിറ്റർ- സൈജു ശ്രീധരൻ, കലാസംവിധാനം- അപ്പുണി സാജൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- സിനോയ് ജോസഫ്, മേക്കപ്പ്- അന്ന ലുക്കാ, മാർക്കറ്റിങ്- ഹൈറ്റ്സ്, പിആർഒ- ശബരി.അനുരാഗ് കശ്യപിൻ്റെ രണ്ടാമത്തെ മലയാള ചിത്രമാണ് 'ഡെലുലു'. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രമാണ് അനുരാഗ് കശ്യപ് നടനായി എത്തുന്ന മലയാളത്തിലെ ആദ്യ ചിത്രം.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിന് പുതിയ സംവിധായിക കൂടി; ഷബ്‌ന മുഹമ്മദ് ചിത്രം 'ഡെലുലു' ടൈറ്റിൽ പോസ്റ്റർ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement