നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput | സുശാന്ത് സിംഗിന്റെ വേർപാട് താങ്ങാനായില്ല; സഹോദര ഭാര്യ മരിച്ചു

  Sushant Singh Rajput | സുശാന്ത് സിംഗിന്റെ വേർപാട് താങ്ങാനായില്ല; സഹോദര ഭാര്യ മരിച്ചു

  Devastated sister-in-law dies after Sushanth Singh's sudden demise | സുശാന്തിന്റെ വിയോഗം സഹോദരഭാര്യയിൽ കനത്ത മാനസികാഘാതമേല്പിച്ചിരുന്നു എന്ന് റിപ്പോർട്ട്

  • Share this:
   ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിൽ മനംനൊന്ത് സഹോദര ഭാര്യ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞദിവസം മുംബൈയിലെ വിലെ പാർലെ ശ്മശാനത്തിൽ ആയിരുന്നു സുശാന്ത് സിംഗിന്റെ അന്ത്യകർമ്മങ്ങൾ.

   സുശാന്തിന്റെ കസിൻ സഹോദരന്റെ ഭാര്യയായ സുധാ ദേവിക്ക് മരണവാർത്ത കനത്ത മാനസികാഘാതമേല്പിച്ചിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ശേഷം ഇവർ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മുംബൈയിൽ സുശാന്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോഴായിരുന്നു സുധാ ദേവിയുടെ മരണം.

   Also read: 'വിഷാദം' കടന്നുവന്ന വഴികളെക്കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്; പോസിറ്റീവ് എനർജിയെന്ന് ആരാധകർ

   സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിയത് മൂലമുള്ള ശ്വാസമുട്ടലിലാണ് മരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ മാധ്യമറിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയ പോലെ അദ്ദേഹം വിഷാദത്തിന് അടിമയായിരുന്നെന്ന കാര്യവും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

   മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ദീർഘനേരം പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടുജോലിക്കാർ പോലീസിനെ വിവരമറിയിച്ചു അടഞ്ഞ് കിടന്ന മുറിയുടെ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്.
   Published by:user_57
   First published:
   )}