'വിഷാദം' കടന്നുവന്ന വഴികളെക്കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്; പോസിറ്റീവ് എനർജിയെന്ന് ആരാധകർ
Last Updated:
കുമ്പളങ്ങി നൈറ്റ്സിലെ സജിയെ പോലെ പണി പാളിയിരിക്കുകയാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു സൈക്യാട്രി കൗൺസിലറുടെ സഹായം തേടണമെന്ന അഭ്യർത്ഥനയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലും സമൂഹത്തിന്റെ വിവിധയിടങ്ങളിലും നിരവധി ചർച്ചകൾ നടന്നു വരികയാണ്. ഡിപ്രഷൻ അഥവാ വിഷാദരോഗത്തെ എങ്ങനെ കണ്ടെത്താം മറികടക്കാം എന്നൊക്കെയുള്ളതാണ് ചർച്ചകളിൽ പ്രധാനം. ഈ പശ്ചാത്തലത്തിലാണ് ഡിപ്രഷനെ അതിജീവിച്ച് താൻ കടന്നുവന്ന വഴികളെക്കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് മനസു തുറന്നത്.
നിലവിലെ സാഹചര്യത്തിൽ ഒരു ക്രോണിക് ഡിപ്രഷൻ സർവൈവർ എന്ന നിലയ്ക്ക് താൻ കടന്നുവന്ന വഴികളെക്കുറിച്ച് നിങ്ങളോട് സംസാരിക്കണമെന്ന് തോന്നിയെന്ന് പറഞ്ഞുകൊണ്ടാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്. ഇത് വളരെ വ്യക്തിപരമായിട്ടുള്ള അനുഭവമാണെന്നും തന്റെ മാത്രം അനുഭവമാണെന്നും പലർക്കും പല തരത്തിലുള്ള അനുഭവമായിരിക്കുമെന്നും നടൻ പറയുന്നു.
You may also like:പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി [NEWS] ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി [NEWS] അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
'ആട് ടു തുടങ്ങുന്നതിന് മൂന്ന് - നാല് മാസം മുമ്പാണ്, ഉള്ളിൽ ഭയങ്കരമായ ഒരു വിഷമം അനുഭവപ്പെടുന്നുണ്ടെന്ന് തോന്നിയത്. നോക്കുമ്പോൾ സങ്കടപ്പെടാനുള്ള വലിയ കാരണങ്ങൾ ഒന്നുമില്ല. സിനിമകൾ ചെയ്തു, ചിലത് പരാജയപ്പെട്ടു, വിജയിച്ചു, വിവാഹിതനായി, സാമ്പത്തികമായി സുരക്ഷിതനായിരുന്നു, കുടുംബജീവിതത്തിൽ പ്രശ്നങ്ങളില്ല അങ്ങനെ ഒരു പുരുഷൻ സന്തുഷ്ടനായി ഇരിക്കേണ്ട ഒരു സാഹചര്യത്തിൽ ആയിരുന്നു അകാരണമായി സങ്കടപ്പെട്ടത്. പിന്നീട് ഉത്കണ്ഠയായിരുന്നു, അതുകഴിഞ്ഞ് നെഗറ്റീവ് ചിന്തകൾ നിയന്ത്രിക്കാൻ കഴിയാത്തവിധം പിടികൂടി. പലതരം ഫോബിയകളും പിടികൂടി.' - മിഥുൻ പറഞ്ഞു.
advertisement
തുടർന്ന് എം എസ്ഡബ്ല്യുവിന് സൂപ്പർ സീനിയർ ആയി പഠിച്ചയാളും കൗൺസിലർ ആയി ജോലി ചെയ്യുന്നയാളുമായ ശോഭിത്തിനെ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം ഫോണിൽ ബന്ധപ്പെടുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയുമായിരുന്നു. കടുത്ത ആങ്സൈറ്റി ഡിസ്ഓർഡർ ഉണ്ടായിരുന്ന സമയത്ത് ചിന്തകൾ പോലും കൈയിൽ ഇല്ലാതിരുന്ന സമയത്ത് ചെയ്ത ഒരു സിനിമയാണ് ആട് ടുവെന്നും മിഥുൻ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഒരിക്കൽ നിർമാതാവായ വിജയ് ബാബുവിനോട് പറഞ്ഞപ്പോൾ, നീയെങ്ങാനും ആങ്സൈറ്റി അറ്റാക്ക് എന്നു പറഞ്ഞ് വലിഞ്ഞിരുന്നെങ്കിൽ ഞാൻ പാനിക് അറ്റാക് വന്ന് മരിച്ചേനെ എന്നായിരുന്നു മറുപടിയെന്നും മിഥുൻ പറഞ്ഞു.
advertisement
കുമ്പളങ്ങി നൈറ്റ്സിലെ സജിയെ പോലെ പണി പാളിയിരിക്കുകയാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു സൈക്യാട്രി കൗൺസിലറുടെ സഹായം തേടണമെന്ന അഭ്യർത്ഥനയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2020 8:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വിഷാദം' കടന്നുവന്ന വഴികളെക്കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്; പോസിറ്റീവ് എനർജിയെന്ന് ആരാധകർ