ശിവനും പാര്‍വതിക്കും നടുവില്‍ ധനുഷ്; ശിവരാത്രി ദിനത്തില്‍ 'കുബേര' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
- Published by:Arun krishna
- news18-malayalam
Last Updated:
രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു
ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പുറത്ത്. 'കുബേര' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് ശിവരാത്രി നാളിൽ അന്നൗൻസ് ചെയ്തു.
ശിവന്‍റെയും പാർവതിയുടെയും ചിത്രത്തിന് നടുവിൽ നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററിൽ കാണുന്ന്. ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നിൽക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംഷ നിറഞ്ഞ് നിൽക്കുകയാണ്.
നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രം എന്താണെന്ന് അറിയാനും ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാൽ നാഗാർജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നാണ് വിവരം.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
advertisement
രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
March 08, 2024 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ശിവനും പാര്‍വതിക്കും നടുവില്‍ ധനുഷ്; ശിവരാത്രി ദിനത്തില്‍ 'കുബേര' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍