advertisement

ലക്ഷ്യംവച്ചുള്ള കണ്ണുകളുമായി രൺവീർ; ട്രെയ്‌ലറിന് മുൻപ് സാമ്പിൾ വെടിക്കെട്ട്; ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പോസ്റ്റർ

Last Updated:

ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്

ധുരന്ധർ പ്രതികാരം
ധുരന്ധർ പ്രതികാരം
ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ (Dhurandhar) പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന് 11.01 മണിക്ക് പുറത്തു വിടും. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്.
ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്.
ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഒ. - ശബരി.
advertisement
Summary: After weeks of speculation, anticipation and growing excitement among fans, Jio Studios and B62 Studios have released the official poster of Ranveer Singh's Dhurandhar second part. The trailer of the much-awaited film will be released tomorrow, March 7, 2026 at 11.01 AM.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ലക്ഷ്യംവച്ചുള്ള കണ്ണുകളുമായി രൺവീർ; ട്രെയ്‌ലറിന് മുൻപ് സാമ്പിൾ വെടിക്കെട്ട്; ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പോസ്റ്റർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement