റൊമാൻ്റിക്ക് മൂഡിൽ ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൻലാ രാമകൃഷ്ണനും; 'ഒരു വടക്കൻ തേരോട്ടം' ഫസ്റ്റ് ലുക്ക്
- Published by:meera_57
- news18-malayalam
Last Updated:
മലബാറിലെ ഒരു സാധാരണ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകളോടെ അവതരിപ്പിക്കുന്ന ചിത്രം സമൂഹത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ചിത്രം കൂടിയാണ്
പ്രണയാർദ്രമായ മൂഡിൽ ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് 'ഒരു വടക്കൻ തേരോട്ടം' (Oru Vadakkan Therottam) എന്ന ചിത്രത്തിൻ്റെ റിലീസ് തയാറെടുപ്പുകൾക്ക് തുടക്കമായി. തികച്ചും ഫാമിലി എൻ്റെർടൈൻമെൻ്റിൻ്റെ മൂഡ് നൽകിക്കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എ.ആർ. ബിനുൻരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. മലബാറിലെ ഒരു സാധാരണ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകളോടെ അവതരിപ്പിക്കുന്ന ചിത്രം സമൂഹത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ചിത്രം കൂടിയാണ്.
വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏതു തൊഴിൽ ചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെയുള്ള ചിത്രത്തിൻ്റെ അവതരണം.
പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാനും ചിത്രം ശ്രമിക്കുന്നു. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. പുതുമുഖ നായികയായ
ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു.
advertisement
കൂടാതെ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ് , ദിവ്യാ ശ്രീധർ , ശീതൽ, അനില ,
advertisement
തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു
കഥ, തിരക്കഥ, സംഭാഷണം: സനു അശോക്, ഛായാഗ്രഹണം: പവി കെ. പവൻ, എഡിറ്റിങ്ങ് : ജിതിൻ ഡി.കെ., കലാ സംവിധാനം: ബോബൻ, ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ്. കാനം, സംഗീതം -ബേണി & ടാൻസൺ, ഗായകർ: ഹരിശങ്കർ, വസുദേവ് കൃഷ്ണ, നിത്യാ മാമൻ, ശ്രീജ ദിനേശ്; ബാക്ഗ്രൗണ്ട് സ്കോർ : നവനീത്, കോ - പ്രൊഡ്യൂസേഴ്സ്- സൂര്യ എസ്. സുഭാഷ്, ജോബിൻ വർഗീസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ നായർ, സനൂപ് എസ്. ദിനേശ് കുമാർ, സുരേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ : എസ്സാ കെ. എസ്തപ്പാൻ, പ്രൊജക്റ്റ് ഹെഡ് - അമൃതാ മോഹൻ, മേക്കപ്പ് : സിനൂപ് രാജ്,
advertisement
കോസ്റ്റ്യൂം : സൂര്യ ശേഖർ, സ്റ്റിൽസ് : ഷുക്കു പുളിപ്പറമ്പിൽ, ഡിസൈനർ: അമൽ രാജു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രൻ.
കോഴിക്കോട്, വടകരയും പരിസരങ്ങളിലും ഒറ്റപ്പാലത്തുമായി ചിത്രീകരണം പൂർത്തിയായ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 11, 2025 10:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
റൊമാൻ്റിക്ക് മൂഡിൽ ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൻലാ രാമകൃഷ്ണനും; 'ഒരു വടക്കൻ തേരോട്ടം' ഫസ്റ്റ് ലുക്ക്