advertisement

Keshu Ee Veedinte Nadhan | പുത്തന്‍ ലുക്കില്‍ ദിലീപ് ; 'കേശു ഈ വീടിന്റെ നാഥന്‍' മോഷന്‍ പോസ്റ്റര്‍ പുറത്ത്

Last Updated:

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വഴിയാകും ചിത്രം പുറത്തിറങ്ങുക

നടന്‍ ദിലീപിനെ(Dileep) നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'( Keshu Ee Veedinte Nadhan). ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ബസില്‍ യാത്ര ചെയ്യുന്ന തരത്തിലാണ് മോഷന്‍ പോസ്റ്റര്‍. ഉര്‍വശിയെയും ദിലീപിനെയും ചിത്രത്തിലെ മറ്റ് താരങ്ങളും പോസ്റ്ററില്‍ ഉണ്ട്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വഴിയാകും ചിത്രം പുറത്തിറങ്ങുക.അതേ സമയം ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, ഉര്‍വ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്‍, അശതി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
advertisement
നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു. ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.
advertisement
Pathaam Valavu | സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'പത്താംവളവിന്റെ' ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran) എന്നിവരെ നായകന്മാരാക്കി ചിത്രീകരിച്ച 'പത്താം വളവിന്റെ' (Pathaam Valavu) ഷൂട്ടിംഗ് ആലപ്പുഴയിൽ പൂർത്തിയായി.
ജോസഫിനു ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ ചിത്രമാണ്. വർഷങ്ങൾക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്, അതിഥി രവിയും സ്വാസികയുമാണ് നായികമാർ.
advertisement
യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.എസ്.
ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.
advertisement
ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി, മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.
എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌ രാജീവ്‌ കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Keshu Ee Veedinte Nadhan | പുത്തന്‍ ലുക്കില്‍ ദിലീപ് ; 'കേശു ഈ വീടിന്റെ നാഥന്‍' മോഷന്‍ പോസ്റ്റര്‍ പുറത്ത്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement