റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകനും ; വരുന്നു ദിലീപിൻ്റെ കല്യാണരാമൻ റീ റിലീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ കാലത്തിനു മുൻപേ ട്രെൻഡ് സെറ്റർ ആയിരുന്നു ഈ സിനിമയിലെ ഡയലോഗുകൾ
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ തലമുറ ഓടികയറി ആഘോഷമാക്കുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിലെ ട്രെൻഡ്. സ്പടികത്തിൽ തുടങ്ങി രാവണപ്രഭുവിൽ എത്തി നിൽക്കുന്നു. ഇപ്പോഴിതാ, ജനപ്രിയ നായകൻ ദിലീപിന്റെ കല്യാണ രാമനും റീ റിലീസിന് ഒരുങ്ങുന്നു.
2002-ൽ പുറത്തിറങ്ങിയ കോമഡി എന്റർടൈനർ ചിത്രത്തിന്റെ സംവിധാനം ഷാഫിയും കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രം ലാൽ തന്നെയാണ് റിലീസ് വിതരണം ചെയ്തിരിക്കുന്നതും. ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ സലിം കുമാർ,ഇന്നസെന്റ്,ബോബൻ ആലുമ്മൂടൻ,ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
advertisement
ദിലീപ്,സലിം കുമാർ, ഇന്നസെന്റ് എല്ലാരും കോമഡികൾ കൊണ്ട് മത്സരിച്ച് അഭിനയിച്ച സിനിമ. സോഷ്യൽ മീഡിയ കാലത്തിനു മുൻപേ ട്രെൻഡ് സെറ്റർ ആയിരുന്നു ഈ സിനിമയിലെ ഡയലോഗുകൾ എല്ലാം. ഷർട്ട് മുതൽ ചുരിദാർ വരെ ട്രെൻഡ് സെറ്റർ ആയിരുന്നു. 4Kഅറ്റ്മോസിൽ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് 4K റീ മാസ്റ്റർ ചെയ്യുന്ന ചിത്രമാണ് കല്യാണരാമൻ.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്.
advertisement
ഛായാഗ്രഹണം പി സുകുമാർ. മികച്ച 4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ ശ്രമിക്കുമെന്നും കൂടുതൽ അപ്ഡേറ്റുകൾ ഉടൻ പുറത്തു വിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 4k റിമാസ്റ്ററിങ് നിർമാണം :ദീപക് ദിനേശ്, ആൽബർട്ട് ലൈസൺ ടി,ക്രീയേറ്റീവ് വിഷനറി ഹെഡ് - ബോണി അസ്സനാർ,
ഡിസ്ട്രിബൂഷൻ ഹെഡ് - ബിനോയ് സി ബാബു,ജിബിൻ ജോയ്,
പി ആർ ഓ. ഐശ്വര്യ രാജ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 19, 2025 10:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
റീ റിലീസിൽ ഞെട്ടിക്കാൻ ജനപ്രിയ നായകനും ; വരുന്നു ദിലീപിൻ്റെ കല്യാണരാമൻ റീ റിലീസ്