'എൽസിയു അവസാനിക്കുന്നു..ലിയോ 2 ഇല്ല'; ഇനി മൂന്ന് ചിത്രങ്ങൾ മാത്രം വെളിപ്പെടുത്തി സംവിധായകൻ ലോകേഷ്
- Published by:Sarika N
- news18-malayalam
Last Updated:
2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽസിയു) ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്ത പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. അടുത്ത മൂന്ന് സിനിമകളോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ള സിനിമകൾ അവസാനിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തി. ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. എൽസിയുവിന്റെ ഭാഗമായി ഉടൻ തന്നെ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം റോളക്‌സിന്റെ സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് പറഞ്ഞു. റോളക്‌സിന്റെ സിനിമ ചെയ്താൽ മാത്രമേ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എൽസിയു അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.
#Lcu ends in 3 films✅
▫️Lcu next will be #Kaithi2 &#Rolex Standalone.
▫️#Vikram2 will be The End of #LCU.#LokeshKanagaraj @ The Hollywood Reporter pic.twitter.com/3PEehKuOrp
— MovieVerienz (@prankkuuzz) November 4, 2024
2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ഈ യൂണിവേഴ്‌സ് തെന്നിന്ത്യ മുഴുവൻ ചർച്ചയാവുകയും ചെയ്തു. ലിയോ എന്ന സിനിമയാണ് എൽസിയുവിന്റെ ഭാഗമായി ഒടുവിൽ പുറത്തിറങ്ങിയത്. എൽസിയൂവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്താനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് .
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 07, 2024 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എൽസിയു അവസാനിക്കുന്നു..ലിയോ 2 ഇല്ല'; ഇനി മൂന്ന് ചിത്രങ്ങൾ മാത്രം വെളിപ്പെടുത്തി സംവിധായകൻ ലോകേഷ്