33 വർഷത്തിന് ശേഷം 'ചിന്ന ചിന്ന ആസൈ' നിമിഷത്തിനു സാക്ഷിയായി മണിരത്നം; കൂടെ ഇന്ദ്രൻസും മധുബാലയും

Last Updated:

പൂർണ്ണമായും വാരാണസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ആശംസകൾ നേർന്ന മണിരത്നം ചിത്രം വൻ വിജയമാകട്ടെയെന്നും അഭിപ്രായപ്പെട്ടു

ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന മണിരത്നം
ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന മണിരത്നം
ഇന്ത്യൻ സിനിമയിൽ തന്നെ വൻ വിജയം കരസ്ഥമാക്കിയ 'റോജ' എന്ന ചിത്രം റിലീസ് ചെയ്ത് 33 വർഷങ്ങൾക്കു ശേഷം തമിഴ് സംവിധായകൻ മണിരത്‌നം തന്റെ ചിത്രത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനത്തിന്റെ പേരിൽ ഇറങ്ങാൻ പോകുന്ന മലയാള ചിത്രം മധുബാല - ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പൂർണ്ണമായും വാരാണസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് ആശംസകൾ നേർന്ന മണിരത്നം ചിത്രം വൻ വിജയമാകട്ടെയെന്നും അഭിപ്രായപ്പെട്ടു.
ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാള ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
മലയാളത്തിൽ കുറേ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തെ മധുബാല അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ചിന്ന ചിന്ന ആസൈയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ലൈൻ പ്രൊഡ്യൂസർ : ബിജു പി. കോശി, ആർട്ട് ഡയറക്ടർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി, ഡിഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി.എഫ്.എക്സ്. : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
advertisement
Summary: Tamil director Manirathnam launches the poster of Indrans- Madhubala movie Chinna Chinna Aasai, 33 years from the release of the iconic song of the same lyrics from all-time classic 'Roja'. Incidentally, Madhubala, aka, Madhoo plays lady lead in both
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
33 വർഷത്തിന് ശേഷം 'ചിന്ന ചിന്ന ആസൈ' നിമിഷത്തിനു സാക്ഷിയായി മണിരത്നം; കൂടെ ഇന്ദ്രൻസും മധുബാലയും
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement