ആ സൽമാൻ ഖാൻ, രൺവീർ സിംഗ് ചിത്രങ്ങളുടെ സംവിധായകൻ സ്വവർഗാനുരാഗി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക
- Published by:meera_57
- news18-malayalam
Last Updated:
'ഒരു സംവിധായകൻ തന്റെ ലൈംഗികതയെക്കുറിച്ച് തുറന്നുപറഞ്ഞാൽ, പല മുൻനിര നടന്മാരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ മടിക്കും. അവർ കാസ്റ്റിംഗ് കൗച്ചിനെ ഭയപ്പെടുന്നു'
ബോളിവുഡ് നടന്മാർ അവരുടെ ലൈംഗികതയെക്കുറിച്ച് തുറന്നുപറയാൻ ഭയപ്പെടുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തക സിമി ചന്ദോക്. വെരിന്ററസ്റ്റിംഗിന് നൽകിയ ഒരു അഭിമുഖത്തിൽ, ഒരു നടൻ ബൈസെക്ഷ്വൽ ആണെങ്കിൽ പോലും, പ്രേക്ഷകർക്ക് അവരെ അംഗീകരിക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഭയപ്പെടുന്നതിനാൽ അതിനെക്കുറിച്ച് തുറന്നുപറയാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് ചന്ദോക്.
“ഒരു ബോളിവുഡ് നായകൻ താൻ ഗേ, അല്ലെങ്കിൽ ബൈസെക്ഷ്വൽ, ആണെന്ന് തുറന്നു സമ്മതിക്കുന്നു എന്ന് കരുതുക. ഒരു നായികയുമായി സ്ക്രീനിലെ പ്രണയരംഗത്തിൽ, പ്രേക്ഷകർ അദ്ദേഹത്തെ അതേ രീതിയിൽ സ്വീകരിക്കുമോ?” സിമി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
“നിരവധി സംവിധായകരുണ്ട് - ഞാൻ അവരുടെ പേരുകൾ പറയുന്നില്ല - എന്നാൽ സൽമാൻ ഖാൻ, രൺവീർ സിംഗ്, ഹൃതിക് റോഷൻ, ഷാഹിദ് കപൂർ തുടങ്ങിയ നടന്മാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ഒരു സംവിധായകനുണ്ട്. അദ്ദേഹം സ്വവർഗാനുരാഗിയാണെന്ന് എല്ലാവർക്കും അറിയാം. പെട്ടെന്ന് അവസാനിച്ച ഒരു ചെറിയ ബന്ധം ഒഴികെ, അദ്ദേഹം ഒരു സ്ത്രീയുമായി ദീർഘകാല ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല” അവർ കൂട്ടിച്ചേർത്തു.
advertisement
സ്വവർഗാനുരാഗിയായ ഒരു സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ അഭിനേതാക്കൾ ഭയപ്പെടുന്നുവെന്നും അത് അവരെ കാസ്റ്റിംഗ് കൗച്ച് സാഹചര്യത്തിലേക്ക് തള്ളിവിടുമെന്ന് അവർ കരുതുന്നുണ്ടെന്നും സിമി പറഞ്ഞു. “ഒരു സംവിധായകൻ തന്റെ ലൈംഗികതയെക്കുറിച്ച് തുറന്നുപറഞ്ഞാൽ, പല മുൻനിര നടന്മാരും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ മടിക്കും. അവർ കാസ്റ്റിംഗ് കൗച്ചിനെ ഭയപ്പെടുന്നു,” അവർ പറഞ്ഞു.
"തങ്ങളുടെ തുടക്കകാലത്ത് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പല നടന്മാരും സമ്മതിച്ചിട്ടുണ്ട്. ആയുഷ്മാൻ ഖുറാനയും രൺവീർ സിംഗും അത്തരം സാഹചര്യങ്ങൾക്ക് വിധേയരാകേണ്ടി വന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്," അവർ പറഞ്ഞു.
advertisement
ഷാരൂഖ് ഖാന്റെ 'ട്രൈ-സെക്ഷ്വൽ' പരാമർശം എടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ ലൈംഗിക തെരഞ്ഞെടുപ്പിനെ കുറിച്ച് സിമി ഓർമ്മിച്ചു. "ഒരിക്കൽ, കരൺ ജോഹറുമായുള്ള അടുപ്പത്തെക്കുറിച്ച് ഷാരൂഖ് ഖാൻ ചോദ്യം ചെയ്യപ്പെട്ടു. തമാശക്കാരനായതിനാൽ, 'ഞാൻ ട്രൈ-സെക്ഷ്വൽ (try-sexual) ആണ്' എന്ന് അദ്ദേഹം മറുപടി നൽകി. ആ പ്രസ്താവന ശക്തവും സമർത്ഥവുമായിരുന്നു. അതോടു കൂടി ഊഹാപോഹങ്ങൾക്ക് അവസാനവുമായി," അവർ പറഞ്ഞു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പഴയ അഭിമുഖങ്ങളിലൊന്നിൽ, ഷാരൂഖ് ഖാൻ തന്റെ ലൈംഗികതയെക്കുറിച്ചുള്ള കിംവദന്തികൾ തള്ളിക്കളഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു. "ഞാൻ പുരുഷന്മാരെ സ്നേഹിക്കുന്നില്ല, സ്ത്രീകളെ സ്നേഹിക്കുന്നില്ല. ഞാൻ എന്റെ ഭാര്യയുമായി സന്തോഷത്തോടെ പ്രണയത്തിലാണ്. സെക്സ് ആൻഡ് ദി സിറ്റിയിലെ ആ വരി എനിക്ക് ഇഷ്ടമാണ് - ഞാൻ ട്രൈ-സെക്ഷ്വൽ ആണ്. സെക്ഷ്വൽ എന്തും ഞാൻ പരീക്ഷിക്കുന്നു."
advertisement
Summary: Bollywood actors are afraid to open up about their sexuality, says senior journalist Simi Chandok. In an interview with VerInteresting, Chandok said that even if an actor is bisexual, they don't want to be open about it because they fear that the audience might not be able to accept them
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 07, 2026 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആ സൽമാൻ ഖാൻ, രൺവീർ സിംഗ് ചിത്രങ്ങളുടെ സംവിധായകൻ സ്വവർഗാനുരാഗി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക










