'കേരളാ സ്റ്റോറിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ കിട്ടിയെങ്കിലും പരി​ഗണിക്കപ്പെട്ടില്ല'; പരിഭവം പറഞ്ഞ് സുദീപ്തോ സെൻ

Last Updated:

ചിത്രത്തിന് ഇതിൽ കൂടുതൽ അവാർഡുകൾ കിട്ടാൻ അർഹതയുണ്ടെന്ന് സുദീപ്തോ സെൻ പറഞ്ഞു

News18
News18
കേരള സ്റ്റോറിയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും തനിയ്ക്ക് വേണ്ടത്ര പരി​ഗണനയൊന്നും ലഭിച്ചിട്ടില്ലെന്ന പരിഭവവുമായി സംവിധായകൻ സുദീപ്തോ സെൻ. ചിത്രത്തിന് ഇതിൽ കൂടുതൽ അവാർഡുകൾ കിട്ടാൻ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംവിധായകനുള്ള പുരസ്കാരം തനിക്ക് ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നുവെന്നും സുദീപ്തോ സെൻ കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തന്റെ സാങ്കേതിക പ്രവർത്തകരുടെ പ്രയ്തനം അം​ഗീകരിക്കപ്പെടണമെന്ന ആ​ഗ്രഹമാണ് തനിക്കുണ്ടായിരുന്നതെന്നും നടി അദാ ശർമ്മയ്ക്കും പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു സിനിമ ഇറങ്ങി 2 വർഷത്തിന് ശേഷവും ഇത്രയധികം ചർച്ചചെയ്യപ്പെടുന്നത് സാങ്കേതികമായി മികച്ചതായതിനാലാണ്. അതിനാലാണ്, സാങ്കേതിക പ്രവർത്തകർക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചത്. സിനിമയുടെ എഴുത്തുകാരനും, മേക്കപ്പ് ആർട്ടിസ്റ്റിനും അവാർഡ് ലഭിക്കാത്തതിൽ വിഷമമുണ്ടെന്നുമാണ് സുദീപ്തോ സെൻ പറയുന്നത്.
ഈ സിനിമയിലൂടെ തനിക്ക് ലഭിച്ച അം​ഗീകാരങ്ങളിൽ സന്തുഷ്ടനാണെന്നും സുദീപ്തോ സെൻ വ്യക്തമാക്കി. ഒരു സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലെത്തി 20-25 വർഷം കഷ്ടപ്പെട്ടതിന് ശേഷമാണ് തനിക്ക് സിനിമയിൽ നിന്നും അം​ഗീകാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ, മികച്ച ഛായാഗ്രഹണം എന്നീ രണ്ട് വിഭാഗങ്ങളിലാണ് ദി കേരളാ സ്റ്റോറി പുരസ്കാരങ്ങൾ നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കേരളാ സ്റ്റോറിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങൾ കിട്ടിയെങ്കിലും പരി​ഗണിക്കപ്പെട്ടില്ല'; പരിഭവം പറഞ്ഞ് സുദീപ്തോ സെൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement