കൊച്ചി: തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂവെന്ന നിലപാടിലാണ് അസോസിയേഷൻ. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കറാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്നില്‍ വച്ച് ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
Also Read സംസ്ഥാനത്ത് ചൊവ്വാഴ്ച തിയേറ്ററുകൾ തുറക്കും; പ്രദർശനം കാത്തിരിക്കുന്നത് അറുപതിലേറെ ചിത്രങ്ങൾ
ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് മാനധണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതിനു പിന്നാലെയാണ് കർശന മാനദണ്ഡങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cinema theatres, Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus