ഡോ. ബിജുവിൻ്റെ ‘പപ്പ ബുക്ക’ പാപുവ ന്യൂഗിനിയുടെ ഓസ്‌കാർ എൻട്രി; രാജ്യം ഔദ്യോഗികമായി ഒരു സിനിമ അയ്ക്കുന്നത് ചരിത്രത്തിലാദ്യം

Last Updated:

ഇന്ത്യ-പപ്പുവ ന്യൂ ഗിനി സംയുക്ത സംരംഭമായ ഈ ചിത്രം, 2026-ലെ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്കാണ് എൻട്രി എടുക്കുന്നത്

News18
News18
മലയാളിയായ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക' (Paapu Bukka) എന്ന സിനിമ 2026-ലെ ഓസ്കാര്‍ പുരസ്കാരത്തിനായി പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പപ്പുവ ന്യൂ ഗിനി ചരിത്രത്തിലാദ്യമായാണ് ഒരു സിനിമ ഓസ്കാറിന് സമർപ്പിക്കുന്നത്. ഇന്ത്യ-പപ്പുവ ന്യൂ ഗിനി സംയുക്ത സംരംഭമായ ഈ ചിത്രം, 2026-ലെ മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്കാണ് എൻട്രി എടുക്കുന്നത്. പപ്പുവ ന്യൂ ഗിനി ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഈ സിനിമ തിരഞ്ഞെടുത്തത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ആദ്യമായി ഒരു സിനിമ ഓസ്കാറിനയക്കാൻ സാധിക്കുന്നത് തങ്ങളുടെ സിനിമാ മേഖലയ്ക്ക് വലിയൊരു ഉണർവ് നൽകുമെന്ന് പപ്പുവ ന്യൂ ഗിനിയുടെ ടൂറിസം-കൾച്ചറൽ മന്ത്രി ബെൽഡൺ നോർമൻ നമഹ്‌ പറഞ്ഞു.
പപ്പുവ ന്യൂ ഗിനിയൻ കമ്പനിയായ നാഫയും, ഇന്ത്യൻ നിർമ്മാതാക്കളായ അക്ഷയ് കുമാർ പരിജ, പാ രഞ്ജിത്ത്, പ്രകാശ് ബാരെ എന്നിവരും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. സിനിമ പൂർണ്ണമായും ചിത്രീകരിച്ചത് പപ്പുവ ന്യൂ ഗിനിയിലാണ്. പപ്പുവ ന്യൂ ഗിനിയൻ ഭാഷയായ ടോക് പിസിനൊപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിലുണ്ട്. പ്രധാന കഥാപാത്രമായ 'പപ്പ ബുക്ക'യെ അവതരിപ്പിക്കുന്നത് പപ്പുവ ന്യൂ ഗിനിയിലെ ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള 85-കാരനായ സിനെ ബൊബോറോയാണ്. ഇന്ത്യയിൽ നിന്ന് പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തി, മലയാള നടൻ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. മൂന്നു തവണ ഗ്രാമി അവാർഡ് നേടിയ റിക്കി കേജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഡോ. ബിജുവിൻ്റെ ‘പപ്പ ബുക്ക’ പാപുവ ന്യൂഗിനിയുടെ ഓസ്‌കാർ എൻട്രി; രാജ്യം ഔദ്യോഗികമായി ഒരു സിനിമ അയ്ക്കുന്നത് ചരിത്രത്തിലാദ്യം
Next Article
advertisement
കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ജീവനൊടുക്കിയ നിലയിൽ; വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയെന്ന് കുറിപ്പിൽ പരാമർശം
കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ജീവനൊടുക്കിയ നിലയിൽ; വിവാഹത്തിനായി സമ്മര്‍ദം ചെലുത്തിയെന്ന് കുറിപ്പിൽ പരാമർശം
  • കന്നഡ-തമിഴ് സീരിയൽ നടി നന്ദിനി സി എം ബെംഗളൂരുവിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

  • വിവാഹത്തിനായി കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദം നേരിട്ടതായാണ് നന്ദിനിയുടെ കുറിപ്പിൽ പരാമർശം.

  • നടിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു; കുടുംബാംഗങ്ങളും സുഹൃത്തുക്കളും മൊഴി നൽകുന്നു.

View All
advertisement