ദുബായിൽ നിന്നുള്ള ഇൻഫ്ലുവെൻസർ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്

Last Updated:

മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം വൈറലായിരുന്നു

ഖാലിദ് അൽ അമേരി
ഖാലിദ് അൽ അമേരി
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് ആസ്ഥാനമായ സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി (Khalid Al Ameri) മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന 'ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലൂടെയാണ് ഈ എമിറാത്തി ഇൻഫ്ലുവൻസർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൗഡി ആക്ഷൻ ഡ്രാമയാണ് 'ചത്ത പച്ച'.
ചിത്രത്തിൽ ഒരു സുപ്രധാന അതിഥി വേഷത്തിലാണ് ഖാലിദ് അൽ അമേരി പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ സാന്നിധ്യം ഇതിനോടകം തന്നെ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ഹൃദയസ്പർശിയായ വീഡിയോകളിലൂടെയും സാംസ്കാരിക വിഷയങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങളിലൂടെയും ആഗോളതലത്തിൽ ശ്രദ്ധേയനായ ഖാലിദിന്റെ മലയാള സിനിമാ പ്രവേശം പ്രതീക്ഷിക്കുന്ന ആരാധകർ പലരുണ്ടാകും.
മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മമ്മൂട്ടിയുമായി അദ്ദേഹം നടത്തിയ അഭിമുഖം വൈറലായിരുന്നു. കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഖാലിദിന്റെ സാന്നിധ്യം സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
advertisement
റീൽ വേൾഡ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് നിർമാണം.
അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, പൂജ മോഹൻരാജ്, തെസ്നി ഖാൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയാ താരം ലഷ്മി മിഥുനും (റോന്ത് ഫെയിം) മറ്റു നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുടക്കുമുതലിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ-ഇഹ്സാൻ-ലോയ് ടീം ആണ്.
advertisement
പശ്ചാത്തല സംഗീതം - മുജീബ് മജീദ്, ഗാനങ്ങൾ - വിനായക് ശശികുമാർ. ചങ്ക്സ്, വികൃതി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും, 'സുമേഷ് രമേഷ്' എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്ത സനൂപ് തൈക്കൂടമാണ് തിരക്കഥ.
ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - മെൽവി; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ആരിഷ് അസ്‌ലം, ജിബിൻ ജോൺ; പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്; സ്റ്റിൽസ് - അർജുൻ കല്ലിംഗൽ; ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്; എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ മാനേജേഴ്സ്- ജോബി കിസ്റ്റി, റഫീഖ്
advertisement
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ദുബായിൽ നിന്നുള്ള ഇൻഫ്ലുവെൻസർ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement