വിജയ് സേതുപതിയും സൂരിയും എത്തി; മഞ്ജു വാര്യരുടെ വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ആരംഭിച്ചു

Last Updated:

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലെത്തും

വിടുതലൈ 2
വിടുതലൈ 2
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ (Viduthalai 2) രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ഇന്ന് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിർമ്മാതാക്കളും ചേർന്നുള്ള ചിത്രവും വിജയ് സേതുപതിയും സൂരിയും ഡബ്ബിങ് ആരംഭിക്കും മുന്നേ ഭദ്രദീപം തെളിയിക്കുന്ന ചിത്രവും പുറത്തുവിട്ടുകൊണ്ടാണ്ട് ഡബ്ബിങ് ആരംഭിച്ച വിവരം പ്രൊഡക്ഷൻ ഹൗസ് പ്രേക്ഷകരെ അറിയിച്ചത്.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ട്, 2024 ഡിസംബർ 20ന് തിയേറ്ററുകളിലെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
advertisement
DoP : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
Summary: Dubbing works for Vijay Sethupathi, Manju Warrier movie Viduthalai Part 2 begins. The production house has released snaps from the ongoing process. The film is directed by director Vetrimaaran
മലയാളം വാർത്തകൾ/ വാർത്ത/Film/
വിജയ് സേതുപതിയും സൂരിയും എത്തി; മഞ്ജു വാര്യരുടെ വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ആരംഭിച്ചു
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement