സോഷ്യൽ മീഡിയയിൽ പുതിയ തരംഗമായ ക്ലബ്ഹൗസിൽ തനിക്ക് അംഗത്വമില്ലെന്ന് നടൻ ദുൽഖർ സൽമാൻ. ദുൽഖറിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകളാണ്. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ തുറക്കുന്നത് നല്ലതല്ല എന്ന് ദുൽഖർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. അതിനാൽ തന്നെ ആരാധകരും പ്രേക്ഷകരും ആ അക്കൗണ്ടുകൾ ദുൽഖറിന്റേതായി കരുതേണ്ടതില്ല.
ഒട്ടേറെ മലയാളികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ക്ലബ് ഹൗസ് അംഗങ്ങളായിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും മറ്റും നിരവധി ചർച്ചകൾ ഇവിടെ പുരോഗമിക്കുന്നുണ്ട്. നിരവധി അഭിനേതാക്കൾ ഇതിനോടകം ക്ലബ്ഹൗസ് അംഗത്വം എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ പ്രേക്ഷകരുമായി സംവദിച്ചിരുന്നു. ഒരു ക്ലബ്ബിൽ 5000 പേർക്ക് വരെ പങ്കെടുക്കാം എന്നതാണ് ക്ലബ്ഹൗസിന്റെ പ്രധാന ആകർഷണം.
So, I am not on on Clubhouse. These accounts are not mine. Please don’t impersonate me on social media. Not Cool ! pic.twitter.com/kiKBAfWlCf
സല്യൂട്ട്: ദുൽഖർ സൽമാൻ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. പക്കാ പോലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.
കുറുപ്പ്: കേരളത്തിന്‍റെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പറയുന്ന കുറുപ്പിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് സിനിമ ഇറങ്ങുക.
2012ൽ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ദുല്‍ഖര്‍ സൽമാൻ അതു കഴിഞ്ഞ് 8 വര്‍ഷങ്ങൾക്കിപ്പുറം ശ്രീനാഥ് രാജേന്ദ്രനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. 35 കോടി മുടക്കുമുതലിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Summary: Dulquer Salmaan does not have an account in Clubhouse
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.