advertisement

നന്ദുവിനായി കൊല്ലം കൈകോർക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ സമാഹരിക്കേണ്ടത് 32 ലക്ഷം രൂപ

Last Updated:

രക്താർബുദം ബാധിച്ച കൊല്ലം അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി നന്ദുവിൻ്റെ ചികിത്സയ്ക്കായി സഹായം തേടുന്നു.

.
.
രക്താർബുധ ചികിത്സയിൽ കഴിയുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയായ നന്ദുവിനായി ജില്ലയിൽ പ്രത്യേക ധനസഹായ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രാഥമികമായി 10 ലക്ഷം രൂപ സമാഹരിച്ച് സംഭാവന നൽകി. നന്ദുവിൻ്റെ ജീവൻ രക്ഷിക്കാൻ ഇനി 32 ലക്ഷം രൂപ കൂടി സമാഹരിക്കേണ്ടത് ആവശ്യമാണ്. ഇതിന് 'നന്ദുവിനായി കൊല്ലം കൈകോർക്കുന്നു' എന്ന പ്രത്യേക പദ്ധതി അഞ്ചാലുംമൂട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ അധികൃതർ അറിയിച്ചതു പോലെ, സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദ്യം സംഭാവനകൾ നൽകി മാതൃകയായി. നന്ദു ഇപ്പോൾ രക്താർബുധത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ 32 ലക്ഷം രൂപ വേണം. മാറ്റിവയ്ക്കണം, ഇതിനായി 50 ലക്ഷം രൂപ അടിയന്തിരമായി ആവശ്യമാണ്. നന്ദുവിൻ്റെ കുടുംബം, പ്രത്യേകിച്ച് പിതാവ്, കൂലിപണിക്കാരൻ ആയതിനാൽ, ആവശ്യമായ തുകയായ 50 ലക്ഷം രൂപ സമാഹരിക്കാനാവില്ല. ജില്ലാ ശിശുക്ഷേമ സമിതി ഇതിനായി പണം കണ്ടെത്തുന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 18 ലക്ഷം രൂപയാണ്‌ അക്കൗണ്ടിലെത്തിയത്. ഇനിയും 32 ലക്ഷം രൂപാ കൂടി ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കണം. അതിനായി എല്ലാവരും ഏറ്റവും കുറഞ്ഞത് 100 രൂപായെങ്കിലും നൽകി സഹായിക്കണമെന്നഭ്യർത്ഥനയുമായി ശിശുക്ഷേമ സമിതി പ്രവർത്തനം തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
നന്ദുവിനായി കൊല്ലം കൈകോർക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ സമാഹരിക്കേണ്ടത് 32 ലക്ഷം രൂപ
Next Article
advertisement
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പുതിയ ഫാംഹൗസിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തി സത്യനാരായണ പൂജയിൽ പങ്കെടുത്തു
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പുതിയ ഫാംഹൗസിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തി സത്യനാരായണ പൂജയിൽ പങ്കെടുത്തു
  • വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തുമ്മൻപേട്ടയിൽ വൻ സ്വീകരണം നേടി

  • പുതിയ ഫാംഹൗസിൽ സത്യനാരായണ പൂജയിൽ പങ്കെടുത്ത ദമ്പതികൾക്ക് ഗ്രാമവാസികൾ ആദരവ് നൽകി

  • പെസ്റ്റ് ഗ്രീൻ കുർത്തയിലും കടും നീല സിൽക്ക് സാരിയിലും എത്തിയ ദമ്പതികളുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു

View All
advertisement