advertisement

കേരളത്തിലെ ആരോഗ്യമേഖല മറ്റുള്ളവര്‍ക്ക് മാതൃക, അനുഭവം പങ്കുവച്ച് റഷ്യൻ യുവതി

Last Updated:

കേരളത്തിലെ ആരോഗ്യമേഖല മാതൃകാപരമെന്ന് റഷ്യന്‍ യുവതി നതാലിയ. പരിക്ക് പറ്റി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ തന്നോട് ജീവനക്കാര്‍ കാണിച്ച കരുതലും ആതിഥ്യമര്യാദയും അതിശയിപ്പിക്കുന്നതാണെന്നും റഷ്യന്‍ യുവതി.

റഷ്യൻ യുവതി നതാലിയ
റഷ്യൻ യുവതി നതാലിയ
കേരളത്തിൻ്റെ പൊതുആരോഗ്യമേഖലയുടെ സ്വീകാര്യതയെ കുറിച്ച് പറയുകയാണ് റഷ്യന്‍ യുവതി. സ്‌കൂട്ടറില്‍ നിന്ന് വീണ് ഇടത് കൈത്തണ്ടയില്‍ പരിക്കേറ്റ റഷ്യന്‍ യുവതി നതാലിയ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. കൈത്തണ്ടയിലെ ഒടിവ് ഓപ്പണ്‍ റിഡക്ഷന്‍ ഇൻ്റേണല്‍ ഫിക്‌സേഷന്‍ സര്‍ജറി മുഖേന ഇംപ്ലാൻ്റുകള്‍ ഘടിപ്പിക്കുകയാണ് ചെയ്തത്. ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം ആശുപത്രി വിട്ടു.
കേരളത്തില്‍ യോഗ ഗവേഷണത്തിനെത്തിയതാണ് നതാലിയ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അവിടെയുള്ള ജീവനക്കാരുടെ പെരുമാറ്റം ആതിഥ്യമര്യാദ എന്നിവയെല്ലാം തന്നെ അതിശയിപ്പിച്ചു... പ്രൊഫഷണല്‍ വൈദഗ്ധ്യത്തോടെയുള്ള കേരളത്തിലെ ചികിത്സയും പരിചരണവും മുന്നോട്ട് വയക്കുന്നത് വലിയ മാതൃകയാണെന്നും നതാലിയ പറഞ്ഞു. ഇവിടെ ലഭിച്ച ചികിത്സയ്ക്ക് തൻ്റെ നാട്ടിലാണെങ്കില്‍ വലിയ ചെലവ് വരുമായിരുന്നെന്ന് നതാലിയ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കേരളത്തിലെ ആരോഗ്യമേഖല മറ്റുള്ളവര്‍ക്ക് മാതൃക, അനുഭവം പങ്കുവച്ച് റഷ്യൻ യുവതി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement