Lucky Baskhar: നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായി ദുൽഖറിന്റെ ഭാസ്കർ; ആദ്യവാരം 5 മില്യൺ കാഴ്ചക്കാരുമായി ഒന്നാമത്

Last Updated:

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

News18
News18
തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തി തീയേറ്ററുകളിൽ വലിയ വിജയൻ നേടിയ ചിത്രമാണ് ലക്കി ഭാസ്കർ.നീണ്ട 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ നായകനായി തീയേറ്ററിൽ എത്തിയ ചിത്രംകൂടിയാണിത് .കഴിഞ്ഞ ആദിവസംണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.ഒടിടിയിൽ റിലീസായി ആദ്യ വാരം പിന്നിടുമ്പോഴും ലക്കി ഭാസ്കർ തന്റെ വിജയകുതിപ്പ് അവസാനിപ്പിച്ചിട്ടില്ല. സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. ഇതോടെ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കിയതായി ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Lucky Baskhar: നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായി ദുൽഖറിന്റെ ഭാസ്കർ; ആദ്യവാരം 5 മില്യൺ കാഴ്ചക്കാരുമായി ഒന്നാമത്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement