Gokulam Gopalan | ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; നിർമിച്ച ചിത്രങ്ങളിലേക്കും അന്വേഷണം നീളും
- Published by:meera_57
- news18-malayalam
Last Updated:
വിദേശത്ത് നിന്ന് എത്തിയ പണമാണ് എമ്പുരാൻ അടക്കമുള്ള സിനിമകൾ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം
വ്യവസായി ഗോകുലം ഗോപാലന്റെ (Gokulam Gopalan) ധനകാര്യ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (Enforcement Directorate: ഇഡി) അന്വേഷണം തുടരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘം പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും. വിദേശത്ത് നിന്ന് എത്തിയ പണമാണ് എമ്പുരാൻ അടക്കമുള്ള സിനിമകൾ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.
വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ്, കോഴിക്കോട്ടെ ഗോകുലം മാൾ എന്നിവിടങ്ങളിൽ ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പിടിഐ റിപ്പോർട്ട് പ്രകാരം, ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ കമ്പനിയായ ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിനുമെതിരെ ചില എൻആർഐകൾ ഉൾപ്പെട്ട 1,000 കോടി രൂപയുടെ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മന്റ് ആക്ട്) ലംഘനങ്ങളും മറ്റ് 'അനധികൃത' ഇടപാടുകളും ആരോപിച്ച് നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
advertisement
വെള്ളിയാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. കുറഞ്ഞത് പത്ത് ഇഡി ഉദ്യോഗസ്ഥരെങ്കിലും കോടമ്പാക്കം പ്രദേശത്തുള്ള ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസിന്റെ ചെന്നൈ ഓഫീസുകളിൽ എത്തി. മറ്റൊരു സംഘം ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗോപാലന്റെ ഫാം ഹൗസ് സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്.
നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതിനെത്തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിലെ ലൈക്കയുടെ ഷെയർ ഗോകുലം ഗോപാലൻ ഏറ്റെടുത്ത് നിർമാണത്തിൽ പങ്കാളിയാവുകയായിരുന്നു. ഹിന്ദു വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ ആരോപിച്ചതിനെത്തുടർന്ന് ചിത്രത്തിനെതിരെ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. എതിർപ്പ് കനത്തതും, നിർമ്മാതാക്കൾ 17 വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയും വില്ലന്റെ പേര് മാറ്റുകയും ചെയ്തു.
advertisement
Summary: The Enforcement Directorate shall interrogate Gokulam Gopalan again after conducting raid on his premises. He was found to have flouted FEMA (Foreign Exchange Management Act). Investigation shall also extend to the making of his other movies in Malayalam
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 06, 2025 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Gokulam Gopalan | ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; നിർമിച്ച ചിത്രങ്ങളിലേക്കും അന്വേഷണം നീളും





