മൂന്ന് താരസുന്ദരിമാർ തീയേറ്ററിൽ ഏറ്റുമുട്ടുന്നു! നിങ്ങൾ ആർക്കൊപ്പം?

Last Updated:

ബോക്സ് ഓഫീസിൽ അത്ഭുത ചരിത്രം തീർക്കലാണ് ഈയിടെയായി മലയാള സിനിമയിലെ ഒരു ട്രെൻ്റ്.

നാളെ ഓഗസ്റ്റ് 23, മലയാളത്തിലെ മൂന്ന് സിനിമകളാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്. എന്നാൽ നാളത്തെ റിലീസുകൾക്ക് ഒരു പ്രത്യേകതയുണ്ട്. മലയാളത്തിലെ മൂന്ന് താരസുന്ദരിമാർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രങ്ങളാണ് നാളെ ഒന്നിച്ച് തീയേറ്ററുകൾ കീഴടക്കാൻ എത്തുന്നത്. 'ഫൂട്ടേജ്', 'ഹണ്ട്', 'പാലും പഴവും' തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജുവാര്യർ, ഭാവന, മീര ജാസ്മിൻ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സ് ഓഫീസിൽ അത്ഭുത ചരിത്രം തീർക്കലാണ് ഈയിടെയായി മലയാള സിനിമയിലെ ഒരു ട്രെൻ്റ്. അതുകൊണ്ട് ഈ മുന്ന് താരസുന്ദരികൾ നാളെ ഏറ്റുമുട്ടുമ്പോൾ ബോക്സ് ഓഫീസിൽ മാജിക്ക് സൃഷ്ടിക്കാൻ പോകുന്നതാരെന്ന് കണ്ടറിയണം.
ഫൂട്ടേജ്
മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന ഈ മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ഹണ്ട്
‘ചിന്താമണി കൊലക്കേസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് (Shaji Kailas)- ഭാവന (Bhavana) ടീം ഒന്നിച്ച പാരാനോർമ്മൽ ത്രില്ലർ ചിത്രമാണ് ‘ഹണ്ട്’ . ഓഗസ്റ്റ് 23ന് ചിത്രം തിയേറ്ററിലെത്തും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രെയ്‌ലർ എന്നിവ തരുന്നത്. ഒരു മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ. കീർത്തി എന്ന കഥാപാത്രത്തിനാണ് ഭാവന ജീവൻ പകരുന്നത്.
advertisement
പാലും പഴവും
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തുന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാലും പഴവും’. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ്. മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാ ജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ ആ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് ‘പാലും പഴവും’ എന്ന ചിത്രത്തിൽ മീരാ ജാസ്മിൻ എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മൂന്ന് താരസുന്ദരിമാർ തീയേറ്ററിൽ ഏറ്റുമുട്ടുന്നു! നിങ്ങൾ ആർക്കൊപ്പം?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement