'സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: തന്റെ സിനിമയ്ക്കും 'അടിയന്തരാവസ്ഥ''; കോടതിയെ സമീപിക്കുമെന്ന് കങ്കണ റണൗത്

Last Updated:

തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും കങ്കണ പറയുന്നു, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്

ന്യൂഡല്‍ഹി: അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ 'എമര്‍ജന്‍സി' സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണൗത് . "തന്റെ സിനിമയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും കങ്കണ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. കാര്യങ്ങളുടെ പോക്കില്‍ താന്‍ തീര്‍ത്തും നിരാശയിലാണെന്നും" കങ്കണ കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ പ്രത്യക്ഷപ്പെടുക.നമ്മള്‍ എത്രമാത്രം ഭയക്കും? ഈ സിനിമ ചെയ്തത് വളരെ അഭിമാനത്തോടെയാണെന്നും താരം പറയുന്നു.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആദ്യം ലഭിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരിന്നു. "അവര്‍ എന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു". സിനിമയുടെ അണ്‍കട്ട് പതിപ്പ് പുറത്തിറക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ബിജെപി എംപി കൂടിയായ കങ്കണ പറഞ്ഞു.മറ്റ് ചില സമ്മര്‍ദ്ദങ്ങള്‍ കാരണം സിനിമയുടെ ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്യുകയാണ്. താൻ സിനിമയുടെ പവിത്രതയ്ക്കുവേണ്ടിയാണ് പോരാടുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം അടിയന്തരാവസ്ഥയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനയുടെ ഹര്‍ജി ഇന്ന് മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കും. സാമുദായിക സംഘര്‍ഷത്തിന് കാരണമാകും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാൻ സിനിമ കാരണമായേക്കാം എന്നാരോപിച്ച് ശിരോമണി അകാലിദള്‍ വെള്ളിയാഴ്ച സിബിഎഫ്‌സിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
advertisement
Summary :Four days ahead of the scheduled premiere of ‘Emergency’, actor Kangana Ranaut has levelled allegations against the Central Board of Film Certification (CBFC) for stalling its certificate to delay the release.
kangana Ranaut, who plays the role of former prime minister Indira Gandhi in the movie, said she would go to court if she didn't get a clearance on the uncut version.
മലയാളം വാർത്തകൾ/ വാർത്ത/Film/
'സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: തന്റെ സിനിമയ്ക്കും 'അടിയന്തരാവസ്ഥ''; കോടതിയെ സമീപിക്കുമെന്ന് കങ്കണ റണൗത്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement